തിരുവനന്തപുരം : ക്ഷേമ പെന്‍ഷന്‍ ലഭിക്കാൻ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കാൻ സർക്കാർ അനുവദിച്ച സമയം ഇന്ന് അവസാനിക്കും. ഇന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെങ്കില്‍ മാര്‍ച്ച് മുതലുള്ള പെന്‍ഷന്‍ മുടങ്ങും. വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ബാക്കിയുള്ളത് 10 ലക്ഷത്തോളം സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളാണ്. ഇവർ പട്ടികയില്‍ നിന്ന് പുറത്താകും.
പെൻഷൻ വാങ്ങുന്ന തദ്ദേശ സ്ഥാപനങ്ങളിൽ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് നിർദേശം വന്നത്. 2019 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ ലഭിച്ചവരാണ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് . പിന്നീട് സര്‍ട്ടിഫിക്കറ്റ് നല്‍കിയാലും കുടിശിക ലഭിക്കില്ല.

