Wednesday, May 22, 2024
spot_img

പ്രതിദിനം 34,000 സന്ദർശകരെത്തുന്ന ഏകതാ പ്രതിമ ഇന്ത്യയുടെ അഭിമാനമെന്ന് പ്രധാനമന്ത്രി

ദില്ലി : പ്രതിദിനം 34,000 സന്ദർശകരെത്തുന്ന ഗുജറാത്തിലെ ഏകതാ പ്രതിമ ഇന്ത്യയുടെ അഭിമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടൈംസ് മാസികയുടെ 2019ലെ ലോകത്തിലെ മഹത്തായ നൂറ് ഇടങ്ങളുടെ പട്ടികയിൽ ഏകതാ പ്രതിമ സ്ഥാനം പിടിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. മികച്ച ടൂറിസ്റ്റ് കേന്ദ്രമായി ഗുജറാത്ത് മാറുന്നത് വലിയ നേട്ടമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന്‍റെ പ്രതിമ കഴിഞ്ഞ ഒക്ടോബറിൽ അദ്ദേഹത്തിന്‍റെ 143-ആം ജന്മവാർഷികത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്.

ഗുജറാത്തിലെ സാധു ബെറ്റ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന സർദാർ പട്ടേലിന്‍റെ പ്രതിമയ്ക്ക് 182 മീറ്റർ ഉയരമുണ്ട്. 20,000 ചതുരശ്ര മീറ്ററിൽ സ്ഥിതി ചെയ്യുന്ന പ്രതിമയുടെ 12 കിലോമീറ്റർ ചുറ്റളവിൽ ഒരു കൃത്രിമ തടാകവും സ്ഥിതി ചെയ്യുന്നുണ്ട്.

ഏകതാ പ്രതിമയെ കൂടാതെ മുംബൈയിലെ സോഹോ ഹൗസും ടൈംസ് മാസികയുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

Related Articles

Latest Articles