Monday, June 17, 2024
spot_img

ന്യൂയോർക്കിൽ ചുറ്റിയടിച്ച് സ്റ്റോയ്നിസും കാമുകിയും ; ആളറിയാതെ അമേരിക്കൻ സ്ട്രീറ്റ് ഫൊട്ടോഗ്രഫർ പകർത്തിയ ചിത്രങ്ങൾ വൈറൽ !

ന്യൂയോർക്ക് : ആളറിയാതെ അമേരിക്കൻ സ്ട്രീറ്റ് ഫൊട്ടോഗ്രഫർ പകർത്തിയ ഓസ്ട്രേലിയ ക്രിക്കറ്റ് താരം മാർക്കസ് സ്റ്റോയ്നിസിന്റെയും കാമുകി സാറയുടേയും ചിത്രങ്ങൾ വൈറലാകുന്നു. യുഎസ് മേജർ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിൽ സാന്‍ ഫ്രാന്‍സിസ്കോ യൂണികോൺസിന്റെ താരമായ സ്റ്റോയ്നിസ് ഇപ്പോൾ അമേരിക്കയിലാണ്. ക്രിക്കറ്റിന് വലിയ പ്രചാരമില്ലാത്ത അമേരിക്കയിൽ സ്റ്റോയ്നിസിനെ തിരിച്ചറിയാതിരുന്ന ഫൊട്ടോഗ്രഫർ ഡേവിഡ് ഗെറേറോ ഫോട്ടോയെടുത്തോട്ടെയെന്ന് താരത്തോടും കാമുകിയോടും അനുവാദം ചോദിക്കുകയായിരുന്നു. ഫോട്ടോഗ്രാഫർ മുൻപെടുത്ത പഴയ ചിത്രങ്ങൾ കാണിച്ചതോടെ ഇരുവരും തയ്യാറായി.

‘‘ബ്യൂട്ടിഫുൾ ഓസ്ട്രേലിയൻ കപ്പിൾ’’ എന്ന അടികുറിപ്പോടെയാണ് ഡേവിഡ് എക്സ് പ്ലാറ്റ്‌ഫോമിൽ (ട്വിറ്റർ) ഇവരുടെ വിഡിയോ പങ്കുവച്ചത്. എന്നാൽ വിഡിയോയിലുള്ളത് സ്റ്റോയ്നിസ് ആണെന്ന് ക്രിക്കറ്റ് ആരാധകർ തിരിച്ചറിയുകയായിരുന്നു. ഓസ്‌ട്രേലിയയിലെ ക്രിക്കറ്റ് ആരാധകർ ചിത്രം പങ്കുവയ്ക്കാൻ മത്സരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. ആരാധകർ കൂട്ടത്തോടെ കമൻറ് രേഖപ്പെടുത്തിയതോടെയാണ് ഡേവിഡിനും ആളെ മനസിലായത്.

Related Articles

Latest Articles