Friday, May 24, 2024
spot_img

യു പി ഐ സംവിധാനത്തിൽ പുതിയ മാറ്റം; ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്താ​ന്‍ പ്ര​ത്യേ​ക മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍റെ ആ​വ​ശ്യ​മില്ല

കൊ​ച്ചി: യു പി ഐ സം​വി​ധാ​ന​ത്തി​ല്‍ പു​തി​യ മാ​റ്റങ്ങൾ വ​രു​ന്നു. വ്യ​ക്തി​ക​ള്‍ക്ക് യു​പി​ഐ ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്താ​ന്‍ പ്ര​ത്യേ​ക മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്ന​താ​ണ് ഇ​തി​ന്‍റെ സ​വി​ശേ​ഷ​ത. ഇ​ത് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ന്ന​തോ​ടെ ഗൂഗിൾ പേ​യും ഫോ​ണ്‍ പേ​യും അ​ട​ക്ക​മു​ള്ള യു​പി​ഐ ട്രാ​ന്‍സാ​ക്ഷ​ന്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ക്ക് വെ​ല്ലു​വി​ളി​യാ​വു​മെ​ന്നാ​ണ് ഈ ​രം​ഗ​ത്തു​ള്ള​വ​രു​ടെ വി​ല​യി​രു​ത്ത​ൽ.

യു​പി​ഐ പ്ല​ഗി​ന്‍ എ​ന്നോ അ​ല്ലെ​ങ്കി​ല്‍ മ​ര്‍ച്ച​ന്‍റ് സോ​ഫ്റ്റ്‌​വെ​യ​ര്‍ ഡെ​വ​ല​പ്മെ​ന്‍റ് കി​റ്റ് എ​ന്നോ വി​ളി​ക്കാ​വു​ന്ന സം​വി​ധാ​ന​മാ​ണ് പു​തു​താ​യി വ​രു​ന്ന​ത്. ആ​പ്ലി​ക്കേ​ഷ​നു​ക​ളൊ​ന്നും ഉ​പ​യോ​ഗി​ക്കാ​തെ ഈ ​അ​ഡ്ര​സ് ഉ​പ​യോ​ഗി​ച്ച് ഉ​പ​യോ​ക്താ​ക്ക​ളി​ല്‍ നി​ന്ന് പ​ണം സ്വീ​ക​രി​ക്കാ​ൻ സാ​ധി​ക്കും. നി​ല​വി​ലു​ള്ള​തി​നേ​ക്കാ​ള്‍ അ​ല്‍പ്പം കൂ​ടി വേ​ഗ​ത്തി​ലാകും പുതിയ സംവിധാനം. അ​താ​യ​ത്, ഒ​രു സാ​ധ​നം ഓ​ർ​ഡ​ർ ചെ​യ്യു​മ്പോ​ൾ പ​ണം ന​ല്‍കാ​നാ​യി യു​പി​ഐ തെ​ര​ഞ്ഞെ​ടു​ക്കു​മ്പോ​ള്‍ ത​ന്നെ മ​റ്റ് ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ തു​റ​ക്കാ​തെ യു​പി​ഐ ഇ​ട​പാ​ടും ന​ട​ത്തു​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത.

Related Articles

Latest Articles