കൊച്ചി: കൊച്ചി പൊന്നുരുന്നിയിൽ റെയിൽവേ ട്രാക്കിൽ (Railway Track) കോൺക്രീറ്റ് കല്ല് കണ്ടെത്തി. ഇന്നലെ രാത്രിയാണ് സംഭവം. ചരക്ക് തീവണ്ടി കടന്നുപോയപ്പോഴാണ് പാളത്തിൽ കരിങ്കല്ല് വച്ചതായി കണ്ടത്. ലോക്കോ പൈലറ്റ് ഉടൻ അധികൃതരെ വിവരമറിച്ചതിനെ തുടർന്ന് പൊലീസ് എത്തി കരിങ്കല്ല് നീക്കം ചെയ്തു.
പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. കൊച്ചി റിഫൈനറിയില്‍ നിന്ന് ഇന്ധനവുമായി ഗുഡ്സ് ട്രെയിന് കടന്നുപോയപ്പോഴാണ് കല്ല് ശ്രദ്ധയില്‍പ്പെട്ടത്. കുറഞ്ഞ വേഗതയിലായിരുന്നു ട്രെയിന്‍. അതിനാല്‍ കല്ല് പാളത്തില്‍ നിന്ന് തെറിച്ചു വീണു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

