നെടുമങ്ങാട്: ആംബുലന്‍സ് ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. മഞ്ച പുന്നവേലിക്കോണം കിച്ചു ഭവനില്‍ താമസിക്കുന്ന സതീഷിനെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. അക്രമത്തിൽ പരിക്കേറ്റ ആനാട് സ്വദേശി രാജീവ് ആശുപത്രിയിൽ ചികിത്സയിലാണ്.
നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ വരുന്ന ആംബുലന്‍സ് ഓട്ടങ്ങള്‍ കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ആംബുലന്‍സ് ഡ്രൈവറായ രാജീവിനെ സതീഷ് ഇരുമ്പ് ദണ്ഡ് കൊണ്ട് തലക്കടിക്കുകയായിരുന്നു.
നെടുമങ്ങാട് പോലീസ് ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാര്‍, എസ്.ഐ സുനില്‍ ഗോപി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

