Thursday, May 16, 2024
spot_img

ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്‌ഡിക്ക് നേരെ കല്ലേറ് ! ആക്രമണം വിജയവാഡയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ

ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്ക് നേരെ കല്ലേറ്. വിജയവാഡയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായുള്ള റോഡ് ഷോയ്ക്കിടെയായിരുന്നു ആക്രമണമുണ്ടായത്. അക്രമകാരി ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് തെറ്റാലി ഉപയോഗിച്ച് കല്ലെറിയുകയായിരുന്നു.

ആക്രമണത്തിൽ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ തലയ്ക്ക് പരിക്കേറ്റു. ഉടൻ തന്നെ അദ്ദേഹത്തെ വാഹനത്തിനുള്ളിലേക്ക് കയറ്റിയ ഡോക്ടർമാർ അദ്ദേഹത്തിന് പ്രഥമ ശുശ്രൂഷ ലഭ്യമാക്കി. ശേഷം അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുറിവ് ​ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. യാത്ര പിന്നീട് പുനരാംഭിച്ചു. ആക്രമണത്തിന് പിന്നില്‍ ടിഡിപി ആണെന്നാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് ആരോപിക്കുന്നത്

Related Articles

Latest Articles