Monday, December 15, 2025

മേഘാലയ മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെ കല്ലേറ് ! അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്ക്

ഷില്ലോങ് : മേഘാലയ മുഖ്യമന്ത്രി കൊണാര്‍ഡ് സാങ്മയുടെ ഓഫീസിന് നേര്‍ക്ക് ആള്‍ക്കൂട്ടം നടത്തിയ കല്ലേറിൽ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. തുറ ടൗണിനെ സംസ്ഥാനത്തിന്റെ ശൈത്യകാല തലസ്ഥാനമാക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്നവരുമായി ചര്‍ച്ചയ്ക്കായി തുറ ടൗണിലെ തന്റെ ഓഫീസിലെത്തിയതായിരുന്നു മുഖ്യമന്ത്രി.

മുഖ്യമന്ത്രി എത്തിയതിന് പിന്നാലെ ഓഫീസ് വളഞ്ഞ ജനക്കൂട്ടം ഓഫീസിലേക്ക് കല്ലെറിയുകയായിരുന്നു. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. നൂറുകണക്കിന് ആളുകളാണ് ഓഫീസിന് പുറത്തു തടിച്ചുകൂടിയത്.. സ്ഥിതിഗതികൾ നിയന്ത്രവിധേയമായെന്നാണ് ലഭിക്കുന്ന വിവരം.

Related Articles

Latest Articles