Saturday, May 11, 2024
spot_img

തീവണ്ടിക്ക് നേരെ കല്ലേറ്;രണ്ട് പേര്‍ റിമാൻഡിൽ

കോഴിക്കോട്:തീവണ്ടിക്ക് നേരെ കല്ലേറ്.കേസിൽ രണ്ട് പേർ റിമാൻഡിൽ .പുതിയങ്ങാടി നടുവിലകം വീട്ടിൽ ജനീസ് ടി.കെ, അത്താണിക്കൽ നാരങ്ങാളി പറമ്പ് റീന നിവാസിൽ സുദർശ് എന്നിവരെയാണ് കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.

ഇക്കഴിഞ്ഞ മുപ്പതിന് വെസ്റ്റ് ഹില്ലിനും – എലത്തൂരിനും ഇടയിൽ വെച്ചാണ് തിരുവനന്തപുരം – നിസ്സാമുദ്ദീൻ സൂപ്പർ ഫാസ്റ്റിന് നേരെ കല്ലേറ് ഉണ്ടായത്. തുടർന്നുള്ള പരാതിയിൽ കോഴിക്കോട് ആ‍ര്‍പിഎഫ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പ്രതികളും പിടിയിലായത്.

Related Articles

Latest Articles