Thursday, May 16, 2024
spot_img

വസ്ത്രത്തിന്റെ കഥ പറയുന്ന ദൃശ്യാവിഷ്‌കാരങ്ങളുമായി വസ്ത്രായണം തിരുവനന്തപുരം വനിതാ കോളേജിലെ പൂര്‍വ വിദ്യാര്ത്ഥി കൂട്ടായ്മ

തിരുവനന്തപുരം: തിരുവനന്തപുരം വനിതാ കോളേജിലെ പൂര്‍വ വിദ്യാര്ത്ഥിനി സംഘടനയുടെ വാര്ഷികാഘോഷത്തോട് അനുബന്ധിച്ച് വസ്ത്രത്തിന്റെ കഥ പറയുന്ന ഒരു ഷോ – വസ്ത്രായണം സംഘടിപ്പിക്കുന്നു.

തിരുവിതാകൂര്‍ രാജകുടുംബത്തിലെ പൂയം തിരുനാള് ഗൗരി പാര്‍വതി ഭായി തമ്പുരാട്ടിയാണ് സംഘടനയുടെ സെക്രട്ടറി. സംഘടന നടത്തുന്ന നൃത്ത അവതരണങ്ങളില്‍ വ്യത്യസ്ത പുലര്‍ത്തണമെന്ന പൂയം തിരുനാള് ഗൗരി പാര്‍വതി ഭായിയുടെ ആഗ്രഹത്തിന്റെ ഫലമായാണ് ഈ വര്‍ഷം വസ്ത്രത്തിന്റെ കഥ പറയുന്നവസ്ത്രായനം പരിപാടിക്ക് രൂപം നല്‍കിയത്. നാളെ വൈകുന്നേരം കാര്‍ത്തിക തിരുനാള്‍ തിയേറ്ററിലാണ് വസ്ത്രായനം അരങ്ങേറുന്നത്.

വസ്ത്രത്തിന്റെ ഉത്ഭവവും പരിണാമവും, ഭാരതത്തിന്റെ വസ്ത്രധാരണ ശൈലി എങ്ങനെയുണ്ടായി എന്ന ചരിത്രമാണ് ഒരു മണിക്കൂര് നീണ്ടു നില്ക്കുന്ന ഈ ഷോയില്‍ ഒരുക്കിയിക്കുന്നത്.

ലക്ഷ്യ ഡാന്‍സ് അക്കാദമിയിലെ അശ്വതി നായരാണ് കോറിയഗ്രാഫിയും സംവിധാനവും ചെയ്തിരിക്കുന്നത്.ഭരതനാട്യം, കഥക്, നാടോടി നൃത്തം, ഫ്യൂഷന് ഡാന്‍സുകള്‍, ലഘു നാടകം , പാട്ടുകള്, എന്നിവ ഉള്‍ക്കൊള്ളുന്നതാണ് അവതരണം . കാവാലം ശ്രീകുമാറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് അമ്പിളി രാംനാഥ്.

മൂന്ന് തലമുറയില്‍ പെട്ട 87 പേരാണ് ഷോയില്‍ അണി നിരക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. സമൂഹ്യ സേവന പദ്ധതികളുടെ ഭാഗമായി അന്നേ ദിവസം 4 ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്യും. രോഗികള് ഉള്‍പ്പെട്ട പ്രളയ ബാധിത കുടുംബങ്ങള്‍ക്കാണ് പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ ഈ കൈത്താങ്ങ് ലഭിക്കുന്നത്.

Related Articles

Latest Articles