Saturday, May 18, 2024
spot_img

തെരുവ് നായയുടെ ആക്രമണത്തിൽ അഞ്ചാം ക്ലാസ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്; തുടയിൽ ആഴത്തിൽ മുറിവേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: പള്ളിപ്പുറത്ത് അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് തെരുവുനായയുടെ ആക്രമണം. പള്ളിപ്പുറം ടെക്നോസിറ്റിക്കു സമീപത്താണ് സംഭവം. നജീബിന്റെയും സബീനാബീവിയുടെയും മകൻ നാദിർ നജീബി (10) നാണ് നായയുടെ കടിയേറ്റത്. കാലിൽ മുറിവേറ്റിട്ടുണ്ട്.

ഇന്നലെ വൈകുന്നേരം നാലര മണിയോടെ സ്കൂൾ ബസിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് പോകാൻ രക്ഷിതാവിനെ കാത്തുനിൽക്കുമ്പോഴാണ് സംഭവം. തെരുവുനായ കുട്ടിയെ ഓടിച്ചിട്ടു കടിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട രക്ഷിതാക്കളാണ് നായ്ക്കളെ ഓടിച്ചു വിട്ടശേഷം കുട്ടിയെ രക്ഷിച്ചത്. തുടയിൽ ആഴത്തിൽ മുറിവേറ്റ നാദിറിനെ ജനറൽ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

Related Articles

Latest Articles