Friday, December 12, 2025

തെരുവ് നായ ശല്യം; പേവിഷ പ്രതിരോധ കുത്തിവയ്പ് ആരംഭിച്ചു, മെഗാ വാക്സിനേഷനായി വാങ്ങുന്നത് 10ലക്ഷം ഡോസ്

കൊച്ചി: തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചു. കൊച്ചി നഗരത്തിൽ ആണ് ആദ്യ ഘട്ടത്തിൽ പ്രതിരോധ കുത്തിവയ്പ്പ് തുടങ്ങിയത്. സൗത്ത് റെയിൽവേ സ്റ്റേഷൻ, കേന്ദ്രീയ വിദ്യാലയ പരിസരം തുടങ്ങിയ ഇടങ്ങളാണ് തെരുവ് നായ്ക്കളുടെ ഹോട്ട്സ്പോട്ട് എന്ന് നേരത്തെ കണ്ടെത്തിയിരുന്നു .

ഈ പ്രദേശങ്ങളിൽ രാത്രി റോന്ത് ചുറ്റിയാണ് തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നത്. പ്രതിരോധ കുത്തിവയ്പ്പ് നൽകിയ ശേഷം നായ്ക്കളുടെ തലയിൽ അടയാളം രേഖപ്പെടുത്തും.
കുത്തിവയ്പിനായി പിടിച്ചപ്പോഴാണ് തെരുവ് നായ്ക്കളിൽ ഭൂരിപക്ഷത്തിനെയും വന്ധീകരിച്ചിട്ടില്ലെന്ന് വ്യക്തമായത്.

കൊച്ചി കോർപ്പറേഷൻ, ഡോക്ടർ സൂസൻ, റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ നൈറ്റ്സ്, ദയ ആനിമൽ വെൽഫെയർ ഓർഗനൈസേഷൻ എന്നിവരുടെ നേതൃത്തിലായിരുന്നു തെരുവ് നായകളുടെ കുത്തിവയ്പ്. എല്ലാ പ്രദേശങ്ങളിലും തെരുവ് നായ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും പ്രതിരോധ കുത്തിവയ്പ് തുടരാനാണ് സന്നദ്ധ പ്രവർത്തകരുടെ തീരുമാനം.

Related Articles

Latest Articles