Monday, May 20, 2024
spot_img

പോലീസുകാരിയോട് അപമര്യാദയായി പെരുമാറി; സഹപ്രവർത്തകയുടെ പരാതിയിൽ പീഡനക്കേസിൽ പോലീസുകാരൻ അറസ്റ്റിൽ

മുംബൈ: പോലീസുകാരിയെ ലൈം​ഗികമായി അപമാനിക്കുകയും നിരന്തരമായി ശല്യപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ പോലീസുകാരൻ അറസ്റ്റിൽ. 39 കാരിയായ പോലീസ് ഇൻസ്പെക്ടറാണ് പരാതി നൽകിയത്. പിന്തുടർന്ന് ശല്യം ചെയ്യൽ, പീഡനം, ആക്രമണം എന്നീ വകുപ്പുകൾ ചുമത്തിയാണ് 49 കാരനായ ദീപക് ദേശ്മുഖ് എന്ന അസിസ്റ്റന്റ് പോലീസ് ഇൻസ്‌പെക്ടറെ കുരാർ പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്.

2022 ഓഗസ്റ്റിലാണ് കുരാർ പോലീസ് സ്‌റ്റേഷനിൽ പോലീസുകാരി പരാതി നൽകിയത്. പോലീസ് പറയുന്നതനുസരിച്ച്, പ്രതിയായ ദീപക് ദേശ്മുഖിന് പരാതിക്കാരിയോട് വൈരാഗ്യമുണ്ടായിരുന്നു. തന്റെ പോസ്റ്റിംഗിൽ വന്ന മാറ്റത്തിന് ഉത്തരവാദി പരാതിക്കാരിയാണെന്ന് ആരോപിച്ച് പ്രതി ഇവരെ ശല്യം ചെയ്യാൻ ആരംഭിക്കുകയായിരുന്നു.

കൂടാതെ പ്രതി ദേശ്മുഖ് മലാഡ് പരാതിക്കാരിയുടെ വസതിയിലും അവരുടെ ജോലിസ്ഥലത്തും എത്തി നിരന്തരം വരികയും ബഹളം വയ്ക്കുകയും ചെയ്തു. സഹായത്തിനായി വനിതാ ഓഫീസർ പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ അയാൾ അസഭ്യം പറയുകയും അവരുടെ കൈയിൽ കയറി പിടിക്കുകയും ചെയ്തു. ഇയാൾ തനിക്കും കുടുംബത്തിനും നേരെ കടുത്ത ഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നതായും വനിതാ പോലീസ് പറഞ്ഞു.

Related Articles

Latest Articles