പത്തനംതിട്ട: ജില്ലയിൽ അഞ്ച് പേർക്ക് തെരുവുനായയുടെ ആക്രമണത്തിൽ പരിക്ക്. പന്തളം അമ്പലക്കടവ്, മണ്ണാകടവ് പ്രദേശങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ
പ്രവേശിപ്പിച്ചു.
അമ്പലക്കടവ് വയക്കൽ പടിഞ്ഞാറ്റേതിൽ കലാധരൻ നായർ, പള്ളിയിൽ പി എ ശ്രീകുമാർ, തോണ്ടത്രയിൽ തോമസ്, മണ്ണാകടവ് സ്വദേശികളായ രണ്ട് പേർക്കുമാണ് നായയുടെ കടിയേറ്റത്. നായയുടെ കടിയേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണാകടവിൽ രാവിലെ 8.30 ക്കും അമ്പലക്കടവിൽ 11 മണിക്കുമാണ് ആക്രമണമുണ്ടായത്.