Sunday, May 19, 2024
spot_img

വൈക്കത്ത് തെരുവുനായ ആക്രമണം തുടരുന്നു; അഞ്ച് പേർക്ക് കടിയേറ്റു; നായയ്ക്ക് പേവിഷ ബാധയുണ്ടോയെന്ന് സംശയം

കോട്ടയം: വൈക്കത്ത് തെരുവുനായ ആക്രമണം തുടരുന്നു. വൈക്കം ചെമ്പിലുണ്ടായ തെരുവുനായയുടെ ആക്രമണത്തിൽ അഞ്ച് പേർക്ക് കടിയേറ്റു. ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചവരെയും കാൽനടയാത്രക്കാരെയുമാണ് തെരുവുനായ ആക്രമിച്ചത്.

ഇന്ന് വൈകിട്ടാണ് സംഭവമുണ്ടായത്. പരുക്കേറ്റവരെ വൈക്കം താലൂക്ക് ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഈ നായയ്ക്ക് പേവിഷ ബാധയുണ്ടോയെന്ന് സംശയമുണ്ട്. വൈക്കത്ത് മൂന്നാം തവണയാണ് ഇത്തരത്തിൽ തെരുവുനായയുടെ ആക്രമണം ഉണ്ടാകുന്നത്.

Related Articles

Latest Articles