Thursday, May 16, 2024
spot_img

ആറ് വയസുകാരനെ തെരുവുനായ്ക്കൂട്ടം വളഞ്ഞിട്ടു കടിച്ചു; പ്രദേശത്ത് ആക്രമണം പതിവെന്ന് നാട്ടുകാർ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ തി​രു​പ്പൂ​രിൽ ആറ് വയസുകാരനെ അ​ഞ്ച് തെ​രു​വു​നാ​യ്ക്ക​ള്‍ ചേ​ര്‍​ന്ന് ആ​ക്ര​മി​ച്ചു. കൈ​യ്ക്കും കാ​ലി​നും സാ​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​കാ​ശ് എ​ന്ന കു​ട്ടി​യെ തി​രു​പ്പൂ​രി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

വെള്ളിയാഴ്ച്ച വൈ​കി​ട്ട് വീ​ടി​ന് മു​ന്നി​ല്‍ ക​ളി​ച്ചു​കൊ​ണ്ടു​നി​ന്ന കു​ട്ടി​യെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന തെ​രു​വു​നാ​യ്ക്കൂ​ട്ടം ക​ടി​ച്ചു​വ​ലി​ച്ച​ത്. തുടർന്ന് കു​ട്ടി​യു​ടെ ക​ര​ച്ചി​ല്‍ കേ​ട്ട് ഓ​ടി​യെ​ത്തി​യ പി​താ​വ് രാ​മ​സ്വാ​മി​യാ​ണ് പ​ട്ടി​ക​ളെ തു​ര​ത്തി​യ​ത്. അതേസമയം പ്ര​ദേ​ശ​ത്ത് നാ​യ്ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണം പ​തി​വാ​ണെ​ന്നും, ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​രെ പ​ട്ടി​ക​ള്‍ പി​ന്നാ​ലെ എ​ത്തി ആ​ക്ര​മി​ക്കാ​റു​ണ്ടെ​ന്നും നാ​ട്ടു​കാ​ര്‍ പറഞ്ഞു.

Related Articles

Latest Articles