Sunday, May 19, 2024
spot_img

നിപ; ചാത്തമംഗലത്തെ റംബൂട്ടാന്‍, അടയ്ക്ക എന്നിവയില്‍ നിപയില്ല; ഇനി കിട്ടാനുള്ളത് കാട്ടുപന്നിയുടെ ഫലം

കോഴിക്കോട്: നിപ രോഗം റിപ്പോർട്ട് ചെയ്ത ചാത്തമംഗലം പ്രദേശത്തെ പഴങ്ങളിൽ നിന്ന് ശേഖരിച്ച സാംപിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി. നിപ ബാധിച്ച് മരിച്ച 12 കാരന്‍റെ വീടിന് സമീപത്ത് നിന്നെടുത്ത റംമ്പൂട്ടാൻ, അടയ്ക്ക എന്നിവയുടെ സാപിളുകളാണ് പരിശോധനയ്ക്കായി അയച്ചിരുന്നത്. അതിന്റെ പരിശോധനാ ഫലമാണ് നെഗറ്റീവായത്.

പൂണെ വൈറോളജി ഇൻസ്റ്റിറ്റൂട്ടിലായിരുന്നു പരിശോധന നടത്തിയത്. നേരത്തെ ചാത്തമംഗലത്തുനിന്നെടുത്ത മൃഗ സാംപിളുകളും നെഗറ്റീവായിരുന്നു. കാട്ടുപന്നിയിൽ നിന്ന് ശേഖരിച്ച സാംപിളുകളുടെ ഫലമാണ് ഇനി കിട്ടാനുളളത്. ഭയവും ആശങ്കയും മാറി വരികയാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles