കടയ്ക്കല്‍: വീട്ടമ്മയ്ക്ക് തെരുവുനായയുടെ കടിയേറ്റു. കൈക്ക് ഗുരുതരമായി പരിക്കേറ്റ ചിതറ ഭജനമഠം കളരിയില്‍ വീട്ടില്‍ തഹീറയെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം.
മദ്രസയില്‍ പോയ മകളെ തിരികെ കൊണ്ടുവരുമ്പോഴാണ് തെരുവുനായ വീട്ടമ്മയെ ആക്രമിച്ചത്. നായുടെ ആക്രമണത്തില്‍ നിന്ന് മകളെ രക്ഷിക്കുന്നതിനിടയിലാണ് തഹീറക്ക് കടിയേറ്റത്.
ഇരുവരുടെയും നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ രക്ഷിച്ചത്. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം വ്യാപകമാണ്. റോഡിനിരുവശവും ഇറച്ചി വേസ്റ്റ് നിക്ഷേപിച്ചിരിക്കുന്നതിനാല്‍ തെരുവുനായ്ക്കളുടെ കേന്ദ്രമാണിവിടം.

