Monday, April 29, 2024
spot_img

രാ​ത്രി ക​ല്ല് ക​ട​ത്ത്; ചോ​ദ്യം ചെ​യ്ത യുവാവിനെ ആക്രമിച്ചു, പ്രതികളിൽ ഒരാൾ അറസ്റ്റില്‍

ശ്രീ​ക​ണ്ഠ​പു​രം: പ​ണ​യി​ല്‍​നി​ന്ന് സ​ന്ധ്യ​ക്കു​ശേ​ഷം ചെ​ങ്ക​ല്‍ ക​യ​റ്റി​പ്പോ​കു​ന്ന​ത് ചോ​ദ്യം ചെ​യ്ത യു​വാ​വി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. ശ്രീ​ക​ണ്ഠ​പു​രം വ​യ​ക്ക​ര​യി​ലെ മ​ഞ്ച​ക്ക​ണ്ടി രൂ​പേ​ഷി​നെ (34) ആ​ക്ര​മി​ച്ച കേ​സി​ലാ​ണ് വ​യ​ക്ക​ര​യി​ലെ ലോ​റി ഡ്രൈ​വ​ര്‍ പാ​മ്ബൂ​ര്‍ വീ​ട്ടി​ല്‍ എം.​പി. അ​രു​ണ്‍ കു​മാ​റി​നെ (35) ശ്രീ​ക​ണ്ഠ​പു​രം എ​സ്.​ഐ എ.​വി. ച​ന്ദ്ര​ന്‍ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 16ന് ​രാ​ത്രി 8.30ഓ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. രാ​ത്രി ക​ല്ല് ക​ട​ത്തു​ന്ന​ത് ചോ​ദി​ച്ച​പ്പോ​ള്‍ അ​രു​ണ്‍​കു​മാ​ര്‍ വ​ടി​കൊ​ണ്ട് കൈ​ക്കും ത​ല​ക്കും അ​ടി​ക്കു​ക​യും തോ​ളെ​ല്ല് പൊ​ട്ടി​ക്കു​ക​യും ചെ​യ്തു​വെ​ന്നും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന രാ​ജ​ന്‍, ലോ​റി കാ​ലി​ല്‍ ക​യ​റ്റി പ​രി​ക്കേ​ല്‍​പി​ച്ചെ​ന്നു​മാ​ണ് രൂ​പേ​ഷി‍െന്‍റ പ​രാ​തി. ഇ​യാ​ള്‍ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ര​ണ്ടാം പ്ര​തി രാ​ജ​ന്‍ ഒ​ളി​വി​ലാ​ണെ​ന്നും അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ അ​രു​ണ്‍ കു​മാ​റി​നെ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു.

Related Articles

Latest Articles