ചെന്നൈ :കേരളത്തിൽ നിന്നുള്ള യാത്രക്കാർക്കുള്ള നിയന്ത്രണം കടുപ്പിച്ച് തമിഴ്നാട്. ഇതിന്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള യാത്രക്കാരെ പരിശോധിക്കുന്നത് വിലയിരുത്താൻ തമിഴ്നാട് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് നേരിട്ടെത്തി. ഇന്ന് രാവിലെ ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ ആരോഗ്യമന്ത്രിയും ഒപ്പം ദേവസ്വം മന്ത്രിയും നേരിട്ടെത്തി പരിശോധന ആരംഭിച്ചു. കേരളത്തിൽ രോഗികളുടെ എണ്ണത്തിൽ കുറവ് വരാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്തു നിന്നുള്ള യാത്രക്കാർക്ക് കർണാടകയും തമിഴ്നാടും നിയന്ത്രണം ഏർപ്പെടുത്തിയത്.
ആലപ്പി എക്സ്പ്രസിൽ എത്തുന്ന കേരളത്തിൽ നിന്നുള്ള യാത്രക്കാരെ പരിശോധിക്കുന്നതിനുള്ള നടപടികൾക്ക് മന്ത്രി നേരിട്ട് നേതൃത്വം നൽകി. ഈ മാസം 5 മുതലാണ് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്സിനെടുത്ത സർട്ടിഫിക്കറ്റോ ഉള്ളവരെ മാത്രമേ തമിഴ്നാട്ടിലേക്ക് പ്രവേശിക്കാൻ അനുവദിക്കൂ എന്ന് തമിഴ്നാട് സർക്കാർ നിർബന്ധമാക്കിയത്. ചെന്നൈ സെൻട്രൽ സ്‌റ്റേഷനിലല്ലാതെ മലയാളികൾ കൂടുതലായി എത്തുന്ന മറ്റു റെയിൽവേ സ്റ്റേഷനുകളിലും ഇന്ന് മുതൽ കർശന പരിശോധന നടത്താനാണ് തമിഴ്നാട് ആരോഗ്യവകുപ്പിൻ്റെ തീരുമാനം.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

