Sunday, September 27, 2026

നിങ്ങൾ രാമനാണോ? അതോ രാവണനോ? | RAMAYANA

കര്‍ക്കടകത്തിന് രാമായണ മാസം എന്ന പുണ്യനാമം കൂടിയുണ്ട്. കര്‍ക്കടകം മൊത്തം രാമായണം പാരായണം ചെയ്യുകയാണ് വേണ്ടത്. കര്‍ക്കടകമാസം പൊതുവെ നിഷ്‌ക്രിയതയും അസ്വസ്ഥതയും സൃഷ്ടിക്കുന്നതാണ്. ഇതില്‍ നിന്നുള്ള മോചനത്തിന് പൂര്‍വ്വസ്വരൂപികളായ ആചാര്യന്മാര്‍ നല്‍കിയ ഉപായമാണ് രാമായണപാരായണവും മറ്റനുഷ്ഠാനങ്ങളും. രാമായണ പാരായണം ചെയ്യുന്നതിനും ചില ചിട്ടകള്‍ നിലനില്‍ക്കുന്നുണ്ട്.

ശാശ്വതമൂല്യങ്ങളും അതിലധിഷ്ഠിതമായ ധര്‍മചിന്തകളും ഭക്തിയും ജനസമൂഹത്തിലേക്ക് പ്രചരിക്കാനുള്ള ഏറ്റവും നല്ല മാധ്യമം കഥകളാണ്. അങ്ങനെ ധര്‍മചിന്തകളും ഭക്തിയും ആത്മാവായുള്ള കഥാശരീരങ്ങളില്‍വെച്ച് ഏറ്റവും ഉത്തമമെന്ന് ഒരു കഥയെ വിശേഷിപ്പിക്കാമെങ്കില്‍ അത് നിശ്ചയമായും രാമകഥതന്നെയായിരിക്കും. രാമായണത്തിന്റെ വിശ്വവ്യാപനംതന്നെയാണ് ഇതുപറയാന്‍ കാരണം. വാല്മീകിരാമായണത്തില്‍ തുടങ്ങി ഭാരതത്തില്‍ അധ്യാത്മരാമായണവും കമ്പരാമായണവും ദ്വിപദരാമായണവും തുളസീരാമായണവുമായെല്ലാം അത് പ്രചരിച്ചു.

Related Articles

Latest Articles