Thursday, June 13, 2024
spot_img

കൊല്ലത്തെ മാതൃഭൂമി ഓഫിസ് വിശ്വകര്‍മ്മജര്‍ ഉപരോധിച്ചു

കൊല്ലം- വിശ്വകർമ്മ സമൂഹത്തെ അപമാനിക്കുന്ന രീതിയിൽ ലേഖനം പ്രസിദ്ധീകരിച്ചതിൽ പ്രതിഷേധിച്ച് മാതൃഭൂമി ദിനപത്രത്തിന്‍റെ കൊല്ലം ഓഫീസ് കേരള വിശ്വകർമ്മ സഭ ഉപരോധിച്ചു.തുടർന്നു നടന്ന പ്രതിഷേധയോഗം സഭ സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.രഘുനാഥൻ ഉദ്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി സോമശേഖരൻ, വർക്കിംഗ് പ്രസിഡൻറ് അഡ്വ.സതീഷ് ടി പത്മനാഭൻ, ട്രഷറർ ഗോപാലകൃഷണൻ, വൈസ് പ്രസിഡന്റ് മാരായ എം.പ്രകാശ്, ചന്ദ്രശേഖരൻ, സംസ്ഥാന സെക്രട്ടറി മോഹൻ ദാസ്, ട്രേഡ് യൂണിയൻ പ്രസിഡൻറ് ഗോകുലം ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

പൂതക്കുളം സന്തോഷ്, മോഹൻ ദാസ് കൊല്ലം, ശിവരാജൻ,സുപ്രകാശ്, അനിൽകുമാർ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി

Related Articles

Latest Articles