Kerala

കാട്ടാക്കടയിൽ സമരാനുകൂലികളും ബിജെപിയും തമ്മിൽ സംഘർഷം; പ്രധാന റോഡിന് നടുവിൽ കസേര നിരത്തി റോഡ് ബ്ലോക്ക് ചെയ്തു

കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കടയിൽ സമരാനുകൂലികളും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. പ്രധാനറോഡിന് നടുവില്‍ സമരാനുകൂലികള്‍ കസേര നിരത്തി റോഡ് ബ്ലോക്ക് ചെയ്തു. തുടർന്ന് ഇതുവഴി എത്തിയ വാഹനങ്ങളും സമരക്കാർ തടയുകയായിരുന്നു.

ഇതിനിടെ പണിമുടക്ക് സമരമാക്കി മാറ്റാന്‍ സമരക്കാര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച്‌ ബിജെപി പ്രവര്‍ത്തകര്‍ സമരക്കാരരുമായി വാക്കേറ്റമുണ്ടായി. ഇരുകൂട്ടരും തമ്മില്‍ ഉന്തും തള്ളുമുണ്ടായതായാണ് സൂചന.

ജഡ്ജി സഞ്ചരിച്ച വാഹനവും സമരക്കാര്‍ തടഞ്ഞു. അദ്ദേഹം ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിട്ടുണ്ട്. പ്രദേശത്ത് ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.

admin

Recent Posts

കണ്ണീർക്കടലായി രാജ്കോട്ട് !ഗെയിമിങ് സെന്ററിലുണ്ടായ വൻ തീപിടിത്തത്തിൽ 24 പേർക്ക് ദാരുണാന്ത്യം ! നിരവധി പേർ കേന്ദ്രത്തിൽ കുടുങ്ങിക്കിടക്കുന്നതായി സംശയം

ഗുജറാത്തിലെ ഗെയിമിങ് സെന്ററിലുണ്ടായ വൻ തീപിടിത്തത്തിൽ 24 പേർക്ക് ദാരുണാന്ത്യം. രാജ്കോട്ടിൽ പ്രവർത്തിക്കുന്ന ടിആർപി ഗെയിമിങ് സോണിലാണ് തീപിടിത്തമുണ്ടായത്. നിലവിൽ…

57 mins ago

കേരളത്തിലെ സിസോദിയയാണ് എം ബി രാജേഷെന്ന് ജി ശക്തിധരൻ ! |OTTAPRADHAKSHINAM|

ബാർക്കോഴ ശബ്ദരേഖ പുറത്തുവന്നത് മന്ത്രിയുടെ വിദേശ സന്ദർശനത്തിന് തൊട്ട് പിന്നാലെ ! ഡീൽ നടക്കേണ്ടിയിരുന്നത് വിദേശത്ത് ? |MB RAJESH|…

1 hour ago

കാനില്‍ മത്സരിച്ച മലയാളചിത്രം മറന്ന് വാനിറ്റി ബാഗു പുരാണം; ഇടതു ലിബറലുകളുടെ ഇസ്‌ളാമിക് അജന്‍ഡ

ഫ്രാന്‍സിലെ കാന്‍ ഫിലിം ഫിലിം ഫെസ്റ്റിവലില്‍ മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു മലയാള ചിത്രം മത്സര വിഭാഗത്തില്‍ പങ്കെടുത്തു. പായല്‍…

2 hours ago

പാലസ്‌തീന്‌ വേണ്ടി മുറവിളി കൂട്ടുന്നവർ തയ്വാനെ കാണുന്നില്ലേ ? |RP THOUGHTS|

പാലസ്തീനു വേണ്ടി തണ്ണിമത്തൻ ബാഗ് ! കമ്മ്യൂണിസ്റ്റ്‌ ചൈനയുടെ തെമ്മാടിത്തരങ്ങളെക്കുറിച്ചോ മിണ്ടാട്ടമില്ല.. ഇടത് പ്രതിഷേധങ്ങളുടെ ഇരട്ടത്താപ്പ് ഇങ്ങനെ |RP THOUGHTS|…

2 hours ago

അവയവക്കച്ചവടത്തിന് ഇറാന്‍ ബന്ധം| അവിടെയും വി-ല്ല-ന്‍ മലയാളി ഡോക്ടര്‍| ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍

അവയവമാഫിയയ്ക്ക് ഭൂഖണ്ഡാനനന്തര ബന്ധം. നാം കാണുന്നത് മഞ്ഞുമലയുടെ കുറച്ചു മാത്രം. അവയവ ദാതാക്കളെ കാത്ത് എല്ലായിടത്തും ദല്ലാളുകള്‍ കറങ്ങി നടക്കുന്നുണ്ട്.…

3 hours ago

59.8% പോളിംഗ് ! ആറാംഘട്ടത്തിൽ ജനം വിധിയെഴുതി; ഏറ്റവും കൂടുതൽ പോളിംഗ് പശ്ചിമബംഗാളിൽ

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പിൽ ലഭ്യമാകുന്ന അവസാന കണക്കുകൾ പ്രകാരം 59. 08 % വോട്ട് പോൾ ചെയ്തു. ഏറ്റവും…

3 hours ago