തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയുടെ പുതിയ എംഡിയായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എംപി ദിനേശ് ഇന്ന് ചുമതലയേല്‍ക്കും. രാവിലെ പത്തരയ്‌ക്ക് തിരുവനന്തപുരത്ത് ചീഫ് ഓഫീസിലെത്തിയാണ് അദ്ദേഹം ചുമതലയേൽക്കുക. ടോമിന്‍ തച്ചങ്കരിയെ മാറ്റിയാണ് എംപി ദിനേശിനെ പുതിയ എംഡിയായി നിയമിച്ചത്‌.

നാലു മാസം മാത്രമാണ് ദിനേശിന് സര്‍വ്വീസ് കാലാവധിയുള്ളത്. അതിനു ശേഷവും അദ്ദേഹത്തിന് തുടരുന്ന കാര്യം സർക്കാർ തിരുമാനമെടുക്കുമെന്നാണ് സൂചന. ഇതിനിടെ പിരിച്ചുവിട്ട താല്‍കാലിക കണ്ടക്ടര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സത്യഗ്രഹ സമരം രാപ്പകല്‍ സമരമാക്കി മാറ്റി. 18 ദിവസമായി തുടരുന്ന സമരം രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാരും മാനേജ്മെന്‍റും തയ്യാറാകണമെന്ന് താല്‍ക്കാലിക കണ്ടക്ടര്‍മാരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു.