Monday, May 27, 2024
spot_img

കാട്ടാക്കടയിൽ വിദ്യാർത്ഥികൾക്ക് നേരെ പെട്രോൾ ബോംബേറിഞ്ഞ സംഭവം : പ്രതി പിടിയിൽ

കാട്ടാക്കട: വിദ്യാർത്ഥികൾക്ക് നേരെ പെട്രോൾ ബോംബെറിഞ്ഞ സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെയ്‌തു. കുറ്റിച്ചൽ അരുകിൽ വടക്കുംകര പുത്തൻവീട്ടിൽ എസ്. നിഖിലി (23) നെയാണ് കാട്ടാക്കട പൊലീസ് പിടികൂടിയത്.

കുറ്റിച്ചല്‍ പരുത്തിപ്പള്ളി ഗവ. ഹയര്‍സെക്കൻഡറി സ്കൂളിനു മുന്നില്‍ ബുധനാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലിരുന്ന വിദ്യാർത്ഥികൾക്ക് നേരെ പെട്രോൾ ബോംബെറിയുകയായിരുന്നു.

വിദ്യാർത്ഥികൾ ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ കളിയാക്കിയതിന്റെ പ്രതികാരമായിട്ടായിരുന്നു ആക്രമണം. എന്നാൽ ബോംബ് എറിയാൻ ഇയാളെ ബൈക്കിൽ സ്ഥലത്തെത്തിച്ച സുഹൃത്ത് കുറ്റിച്ചൽ സ്വദേശി അൽസാജ് ഒളിവിലാണ്.

ഇതേതുടർന്ന് വിദ്യാർത്ഥികൾ നൽകിയ വിവരത്തിന്റെയും പ്രദേശത്തെ നിരീക്ഷണ ക്യാമറകളിൽ നിന്നും ലഭിച്ച ദൃശ്യങ്ങളും പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സംഭവസ്ഥലം ബാലാവകാശ കമ്മീഷൻ കെ.വി. മനോജ് കുമാർ സന്ദർശിച്ചിരുന്നു. പിന്നാലെ പൊലീസ് അന്വേഷണം ഊർജിതമാക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Related Articles

Latest Articles