Sunday, December 14, 2025

സ്വകാര്യ ആശുപത്രിയിൽ വിദ്യാർത്ഥിനി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റലിൽ നിന്ന്; പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്ത് ജീവനൊടുക്കിയതെന്ന് പോലീസ്

കൊച്ചി: സ്വകാര്യ ആശുപത്രിയിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ കോഴ്സിനു പഠിക്കുന്ന മീനു മനോജിനെയാണ് (22) മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റലിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ കോഴ്സിന്റെ പരീക്ഷാഫലം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ പരീക്ഷയിൽ പെൺകുട്ടി പരാജയപ്പെട്ടിരുന്നു. ഇതിന്റെ നിരാശയിൽ ആത്മഹത്യ ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. മൂന്ന് പെൺകുട്ടികളാണ് ഹോസ്റ്റൽ മുറിയിൽ താമസിക്കുന്നത്. ഇന്ന് രാവിലെ മറ്റുള്ളവർ എഴുന്നേറ്റപ്പോൾ തൂങ്ങിയ നിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. സ്ഥലത്ത് പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണ്.

ഒരു വർഷത്തെ കോഴ്സിനാണ് പെൺകുട്ടി ചേർന്നിരുന്നത്. കോതമം​ഗലം സ്വദേശിനിയാണ്. ആശുപത്രിയിൽ മറ്റു നടപടികൾ പുരോ​ഗമിക്കുകയാണ്.

Related Articles

Latest Articles