പാലക്കാട്: ഗോവിന്ദാപുരം ചെക്ക്‌പോസ്റ്റില്‍ വിജിലന്‍സ് പരിശോധന. രഹസ്യ വിവരത്തെ തുടർന്നാണ് വിജിലൻസ് പരിശോധന നടത്തിയത്. പരിശോധനയിൽ 16,450 രൂപയാണ് പിടിച്ചെടുത്തത്. ഇന്ന് രാവിലെയോടെയാണ് പരിശോധന നടത്തിയത്. ഏജന്റ് ഉദ്യോഗസ്ഥര്‍ക്ക് പണം കൈമാറുന്നുവെന്നാണ് വിജിലൻസിന് രഹസ്യ വിവരം ലഭിച്ചത്.
ഇതുപ്രകാരമാണ് ചെക്ക്‌പോസ്റ്റിൽ എത്തി പരിശോധന നടത്തിയത്.
പായക്ക് അടിയിലും കസേരയ്ക്ക് പിന്നിലുമായിട്ടാണ് പണം ഒളിപ്പിച്ചിരുന്നത്. കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും വിവരങ്ങൾ പിന്നീട് നൽകാമെന്നും വിജിലൻസ് അറിയിച്ചു.

