Monday, December 29, 2025

കേരളത്തെ നടുക്കി വീണ്ടും പ്രണയ കൊല; പാലായിൽ പരീക്ഷയ്‌ക്കെത്തിയ കോളജ് വിദ്യാർഥിനിയെ സഹപാഠി കഴുത്തറുത്തു കൊന്നു

കോട്ടയം: പ്രണയം നിരസിച്ചതിന്റെ പേരിൽ കോളജ് വിദ്യാർഥിനിയെ സഹപാഠിയായ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. പേപ്പർ കട്ടർ കത്തി ഉപയോഗിച്ചാണ് വിദ്യാർത്ഥിനിയെ കഴുത്തറത്തു കൊന്നത്.

സെന്റ് തോമസ് കോളജ് വിദ്യാർഥിനി തലയോലപ്പറമ്പ് സ്വദേശി നിഥിന മോളാണ് കൊല്ലപ്പെട്ടത്. കൊല നടത്തിയ സഹപാഠി വള്ളിച്ചറ സ്വദേശി അഭിഷേകിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

ഇന്നു രാവിലെയാണ് സംഭവം നടന്നത്. ഫുഡ് ടെക്നോളജി വിഭാഗത്തില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ നിഥിന പരീക്ഷയ്ക്ക് എത്തിയപ്പോഴായിരുന്നു കൊലപാതകം. കോളേജ് വളപ്പില്‍ കാത്തുനിന്ന യുവാവ് മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തിലെ ഞരമ്പറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

മറ്റ് വിദ്യാര്‍ഥികള്‍ നോക്കിനില്‍ക്കെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Related Articles

Latest Articles