Sunday, January 4, 2026

അഞ്ചക്ക ശമ്പളമുണ്ടെങ്കിലും ജനത്തിന്റെ പിച്ചച്ചട്ടിയിൽ കൈയ്യിട്ട് വാരുന്നത് ഹരമാക്കി ചില സർക്കാർ ജീവനക്കാർ; കൈക്കൂലി വാങ്ങുന്നതിനിടെ സബ് റജിസ്ട്രാർ ഓഫിസ് ജീവനക്കാരൻ വിജിലൻസ് പിടിയിൽ

കുണ്ടറ : വസ്തുവിന്റെ പ്രമാണം രജിസ്റ്റർ ചെയ്ത് നൽകുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ സബ് റജിസ്ട്രാർ ഓഫിസ് ജീവനക്കാരൻ വിജിലൻസിന്റെ പിടിയിലായി. കുണ്ടറ സബ് രജിസ്ട്രാർ ഓഫിസിലെ ഓഫിസ് അസിസ്റ്റന്റ് കിഴക്കേ കല്ലട സ്വദേശി സുരേഷ് ആണ് വസ്തുവിന്റെ പ്രമാണം രജിസ്റ്റർ ചെയ്യുന്നതിനു പണം വാങ്ങുന്നതിനിടയിലാണ് പിടിയിലായത്.

ഒരു പ്രമാണം രജിസ്റ്റർ ചെയ്യുന്നതിന് 1500 രൂപ ആണ് ഇയാൾ കൈക്കൂലിയായി ആവശ്യപ്പെട്ടത്. പരാതിക്കാരന്റെ 3 പ്രമാണങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് 1500 രൂപ നിരക്കിൽ 4500 രൂപയാണ് സുരേഷ് ആവശ്യപ്പെട്ടതിൽ. അതിൽ 4000 രൂപ കൊടുക്കുന്നതിനിടെയാണ് വിജിലൻസ് പിടികൂടിയത്. സംഭവത്തിൽ റജിസ്ട്രാർ ഓഫിസറെ വിജിലൻസ് ചോദ്യം ചെയ്തു വരികയാണ്.

Related Articles

Latest Articles