കൊച്ചി : മഹാരാജാസ് കോളേജിൽ വ്യാജ രേഖയുണ്ടാക്കി ജോലി നേടിയ മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യയ്ക്കെതിരെ അന്വേഷണം ശക്തം.നീലേശ്വരം പോലീസ് മഹാരാജാസ് കോളേജിലെത്തി സീലുകളും മറ്റ് രേഖകളും പരിശോദിച്ചു.വിദ്യ ഇപ്പോഴും കാണാമറയത്ത് തന്നെയാണ്.ഇത് സംബന്ധിച്ച് പോലീസ് അന്വേഷണത്തിൽ മെല്ലെപോക്ക് നടപടികളാണ് സ്വീകരിക്കുന്നതെന്നാണ് പ്രതിപക്ഷം വ്യക്തമാക്കുന്നത്.കെ വിദ്യയ്ക്കും വ്യാജ മാർക്ക് ലിസ്റ്റ് ഉണ്ടാക്കിയ എസ് എഫ് ഐ നേതാവ് ആർഷോയ്ക്കും എതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്.
അതേസമയം പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ഗവൺമെന്റ് കോളേജിൽ വ്യാജരേഖ ഹാജരാക്കി ജോലിക്ക് ശ്രമിച്ച കേസിൽ വിദ്യ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചിട്ടുണ്ട്. എന്നാൽ കരിന്തളം കോളേജിൽ വ്യാജരേഖ ഹാജരാക്കി ജോലി നേടിയ കേസിൽ വിദ്യ മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചിട്ടില്ല. വ്യാജരേഖയുണ്ടാക്കി ആരെയും വഞ്ചിക്കുകയോ വ്യക്തിപരമായ നേട്ടമുണ്ടാക്കുകയോ ചെയ്തിട്ടില്ല, അതുകൊണ്ടുതന്നെ വഞ്ചനാക്കേസ് നിലനിൽക്കില്ല, രാഷ്ടീയ പ്രേരിതമായ കേസിൽ തന്നെ വ്യക്തിഹത്യ ചെയ്യാനും കരിയർ നശിപ്പിക്കാനുമാണ് ശ്രമം, അന്വേഷണവുമായി സഹകരിക്കാം, ഏതു ജാമ്യവ്യവസ്ഥയും അംഗീകരിക്കാമെന്നുമാണ് വിദ്യ ജാമ്യ ഹർജിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

