International

സമുദ്രത്തില്‍ കാണാതായ അന്തർവാഹിനിയിൽ ഇനി 8 മണിക്കൂറിനുള്ള ഓക്സിജൻ മാത്രം; കൂടുതൽ ശബ്ദതരംഗങ്ങൾ കിട്ടി; പ്രാര്‍ത്ഥനയില്‍ ലോകം

വാഷിങ്ടണ്‍: അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കാണാതായ അന്തര്‍വാഹനിയിലെ ഓക്‌സിജന്‍ ഇന്ന് തീര്‍ന്നേക്കും. ഇനി 8 മണിക്കൂറിന് കൂടിയുള്ള ഓക്‌സിജന്‍ മാത്രമേ ഉള്ളൂ എന്നാണ് റിപ്പോർട്ട്. അതിനിടെ, കടലിനടിയില്‍ നിന്ന് കൂടുതല്‍ ശബ്ദതരംഗങ്ങള്‍ കിട്ടിയതായി യുഎസ് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. തിരച്ചില്‍ വ്യാപിപ്പിച്ചിരിക്കുകയാണ്. പ്രതീക്ഷയോടെയാണ് തിരച്ചില്‍ നടത്തുന്നതെന്ന് യുഎസ് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുങ്ങിപ്പോയ ടൈറ്റാനിക് കപ്പല്‍ സന്ദര്‍ശിക്കാനായി യാത്ര പുറപ്പെട്ടതായിരുന്നു അന്തര്‍വാഹിനി.

അറ്റ്‌ലാന്റിക് സമുദ്രത്തിലെ വടക്കന്‍ മേഖലയില്‍ തിരച്ചിൽ നടത്തുന്ന നിരീക്ഷണ വിമാനത്തിനാണ് കടലിനടിയില്‍ നിന്ന് ശബ്ദ തരംഗങ്ങള്‍ ലഭ്യമായതെന്നാണ് ഒടുവില്‍ പുറത്ത് വരുന്ന വിവരം. ബുധനാഴ്ച പുലര്‍ച്ചെയാണ് അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ് ഇക്കാര്യം വിശദമാക്കിയിട്ടുള്ളത്. ട്വിറ്ററില്‍ അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ് ഇത് സംബന്ധിച്ച് ചെറിയൊരു വിശദീകരണവും ഇതിനോടകം നല്‍കിയിട്ടുണ്ട്. ശബ്ദതരംഗങ്ങളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് രക്ഷാപ്രവര്‍ത്തകരുള്ളതെന്നും അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ് ഇന്നലെ വ്യക്തമാക്കിയിരുന്നു. പി 3 വിമാനമാണ് ശബ്ദതരംഗങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. 22 അടി നീളമുള്ളതും അഞ്ച് പേര്‍ക്ക് കയറാവുന്നതുമായ ചെറു അന്തര്‍വാഹിനി കഴിഞ്ഞ ആഴ്ച അവസാനമാണ് കാണാതായത്. ഓഷ്യന്‍ ഗേറ്റ് എക്‌സ്‌പെഡിഷന്‍സ് ആണ് അമിത ഭാരമില്ലാത്തതും ചെലവ് കുറഞ്ഞതുമായ ദി ടൈറ്റന്‍ എന്ന ചെറു അന്തര്‍ വാഹിനി നിര്‍മ്മിച്ചത്. 13123 അടി ആഴത്തില്‍ വരെയാണ് ടൈറ്റന് പോവാനാവുകയെന്നാണ് അന്തര്‍വാഹിനി നിര്‍മ്മാതാക്കളായ ദി എവറെറ്റ് നല്‍കുന്ന വിവരം.

anaswara baburaj

Recent Posts

ആക്രികൊണ്ട് ആയിരംകോടിയുടെ നികുതി വെട്ടിപ്പ്! സംസ്ഥാനത്ത് നൂറ്റിയൊന്ന് കേന്ദ്രങ്ങളിൽ ജി എസ് ടി റെയ്‌ഡ്‌; മിന്നൽ റെയ്‌ഡിൽ തട്ടിപ്പുകാർ കസ്റ്റഡിയിലായതായും സൂചന

തിരുവനന്തപുരം: ആയിരം കോടി രൂപയുടെ നികുതി വെട്ടിച്ച കേസിൽ ജി എസ് ടി വകുപ്പിന്റെ മിന്നൽ പരിശോധന തുടരുന്നു. ഇരുമ്പുരുക്ക്…

21 mins ago

പ്രതിപക്ഷത്തിന്റെ എതിർപ്പ് വിലപ്പോയില്ല! ഐ ടി പാർക്കുകളിൽ മദ്യം ഒഴുക്കാനുറച്ച് സർക്കാർ; പബ്ബുകൾ ഈ വർഷം തന്നെ യാഥാർഥ്യമാകും

തിരുവനന്തപുരം: സർക്കാരിന്റെ കഴിഞ്ഞ മദ്യനയത്തിൽ പറഞ്ഞിരുന്ന വിവാദ നിർദ്ദേശമായ ഐ ടി പാർക്കുകളിലെ മദ്യശാല ഈ വർഷം യാഥാർഥ്യമാകും. സർക്കാർ…

27 mins ago

അച്ഛനും മുത്തശ്ശിയും പ്രധാനമന്ത്രിയായിരുന്നപ്പോൾ നേരിട്ട് കണ്ടതാണ് !

ഇപ്പോഴെങ്കിലും രാഹുൽ സത്യം പറഞ്ഞല്ലോ ! പപ്പുമോനെ ട്രോളി മോദി ; വീഡിയോ കാണാം

39 mins ago

ചതിച്ച് ലാഭം കൊയ്യാനായി ചൈന നൽകിയത് സെെനിക പരിശീലനം വരെ !

ഹ-മാ-സി-ൻ്റെ കൂ-ട്ട-ക്കു-രു-തി-യ്ക്ക്- പിന്നിൽ കമ്യൂണിസ്റ്റ് ചെെനയുടെ കരങ്ങൾ ; പിന്നിലെ കാരണം ഇത്...ഞെട്ടിക്കുന്ന റിപ്പോർട്ട് പറയുന്നത് ഇങ്ങനെ !

2 hours ago

മഴക്കെടുതിയിൽ കേരളം! പ്രധാന നഗരങ്ങളിലെല്ലാം വെള്ളക്കെട്ട്; വിമാനങ്ങൾ വൈകുന്നു; മലങ്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി; സംസ്ഥാനത്താകെ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തോരാതെ പെയ്യുന്ന മഴയിൽ എല്ലാ നഗരങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇത് ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്.…

2 hours ago

സ്ഥിരതയും കെട്ടുറപ്പുമുള്ള ഭരണമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത് ; വികസനം കണ്ടാണ് ജനങ്ങൾ ബിജെപിയെ തെരഞ്ഞെടുക്കുന്നത് ; മൂന്നാം തവണയും ബിജെപി ഭരണതുടർച്ച നേടുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ

ദില്ലി : ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. കഴിഞ്ഞ 10 വർഷത്തെ…

2 hours ago