Monday, June 17, 2024
spot_img

“കേരളത്തിൽ നടക്കുന്നത് പോപ്പുലർ ഫ്രണ്ടിന്റെ അഴിഞ്ഞാട്ടം; പിണറായി സർക്കാരിനെ അമിത് ഷാ പിരിച്ചുവിടണമെന്ന് സുബ്രഹ്മണ്യൻ സ്വാമി എംപി

തിരുവനന്തപുരം: കേരള സർക്കാരിനെ പിരിച്ചുവിടാൻ അമിത് ഷാ തയ്യാറാകണമെന്ന് ബിജെപി നേതാവും എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി (Subramanian Swamy). ആലപ്പുഴയിലെ ബിജെപി പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതികരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. കേരളത്തിന്റെ ക്രമസമാധാന നില തകർന്നുവെന്നും, പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ സാഹചര്യത്തിൽ കേരള സർക്കാരിനെ പിരിച്ചുവിടാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തയ്യാറാകണമെന്നും സുബ്രഹ്മണ്യൻ സ്വാമി തുറന്നടിച്ചു. അതോടൊപ്പം കേരളത്തിൽ നടക്കുന്നത് പോപ്പുലർ ഫ്രണ്ടിന്റെ അഴിഞ്ഞാട്ടമാണെന്നും ബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:

“കേരള സർക്കാരിനെ പിരിച്ചുവിടണം. ഇസ്ലാമികവത്കരണത്തിന് ശ്രമിക്കുന്നവർ പാകിസ്ഥാനിലേക്ക് പോകണം. കേരളത്തെ തീവ്രശക്തികളുടെ സുരക്ഷിത താവളമാകാൻ അനുവദിക്കരുത്. ഒബിസി മോർച്ച നേതാവ് രഞ്ജിത്തിന്റെ കൊലപാതകത്തിന് പിന്നിൽ ഭീകര ശക്തികളാണെന്നും” അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ന് രാവിലെയാണ് ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായ രഞ്ജിത്ത് കൊല്ലപ്പെടുന്നത്. ആലപ്പുഴ വെള്ളക്കിണറിലെ വീട്ടില്‍ക്കയറിയാണ് രഞ്ജിത്തിനെ വെട്ടിക്കൊന്നത്. സംഭവത്തിൽ 11 പേരേയും എസ്ഡിപിഐയുമായി ബന്ധമുള്ള ആംബുലൻസും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രഞ്ജിത്തിനെ കൊല്ലാൻ അക്രമി സംഘം എത്തിയത് ഈ ആംബുലൻസിലാണെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം.

Related Articles

Latest Articles