Friday, September 25, 2026

അതി ശൈത്യം ഡൽഹിയിൽ സീസണിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി.

തലസ്ഥാന നഗരമായ ഡൽഹിയിൽ ഇന്ന് രാവിലെ ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. 4.6 ഡിഗ്രി സെൽഷ്യസ് ആണ് ഡൽഹിയിലെ താപനില. വരും ദിവസങ്ങളിൽ താപനില ഇനിയും താഴാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തണുത്തുറഞ്ഞ പ്രഭാതത്തിലേക്കാണ് ഡൽഹി ഇന്ന് ഉറക്കമുണർന്നത്. കൂടിയ താപനില 18 ഡിഗ്രി സെൽഷ്യസ് വരെയാകാമെന്ന പ്രവചനമുണ്ട്.

രാജസ്ഥാനിലെ ചുറു വിലാണ് രാജ്യത്ത് ഏറ്റവും കുറഞ്ഞ താപനില ഇന്നലെ രേഖപ്പെടുത്തിയത്. -1.1 ഡിഗ്രി സെൽഷ്യസ് ആണ് ചുറുവിലെ താപനില.

Related Articles

Latest Articles