Saturday, May 18, 2024
spot_img

സഖാക്കൾ തള്ളി മറിച്ചിരുന്ന ജനകീയ ഹോട്ടലുകൾ പൂട്ടുന്നു ??

പിണറായി സർക്കാരിന്റെ ഏറ്റവും വലിയ ഭരണ നേട്ടമായി സഖാക്കൾ കൊട്ടിഘോഷിച്ച ഒരു പദ്ധതിയാണ് ജനകീയ ഹോട്ടലുകൾ. 20 രൂപക്ക് ഉച്ചയൂണ് നൽകുന്ന ഇത്തരം ഹോട്ടലുകളാണ് ആഗോള പട്ടിണി സൂചികയിൽ താഴേക്ക് പതിക്കാതെ ഇന്ത്യയെത്തന്നെ താങ്ങി നിർത്തിയത് എന്ന ആനമണ്ടത്തരം ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്നെ വിളമ്പിയത് ഞാൻ മറന്നിട്ടില്ല. ജനകീയ ഹോട്ടലുകൾ നിരവധി പാവപ്പെട്ട ജനങ്ങൾക്കും തൊഴിലാളികൾക്കും വളരെ പ്രയോജനപ്രദമായിരുന്നു എന്നത് വസ്തുതയാണ്. പക്ഷെ സഖാക്കൾ തള്ളി മറിച്ചതുപോലെ ഒന്നും ആ പദ്ധതിയിലില്ല. കുടുംബശ്രീ യൂണിറ്റുകളാണ് കൂടുതലും ജനകീയ ഹോട്ടലുകളുടെ സംരംഭകരായിട്ടുള്ളത്. സർക്കാർ നൽകുന്ന സബ്സിഡിയാണ് ഈ ഹോട്ടലുകളുടെ നിലനിൽപ്പിന്റെ പ്രധാനഘടകം. പക്ഷെ ഈ സബ്‌സിഡി പര്യാപ്തമല്ലെന്നതും കുടിശ്ശികയാണെന്നതും ജനകീയ ഹോട്ടൽ സംരംഭകരെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ട്. സുഭിക്ഷ കാന്റീനിൽ ഒരു ഊണിന് അഞ്ചുരൂപയും ജനകീയഹോട്ടലുകളിൽ പത്തുരൂപയുമാണ് സബ്‌സിഡി. പാചകവാതകം, പലചരക്ക് സാധനങ്ങൾ, പച്ചക്കറികൾ തുടങ്ങി ഹോട്ടൽമേഖലയിലെ അവശ്യസാധനങ്ങളുടെ വില വർധന ജനകീയ ഹോട്ടലുകളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സർക്കാർ നൽകുന്ന സബ്‌സിഡിയാണ് ഭൂരിഭാഗം കുടുംബശ്രീ, സ്വയം സഹായസംഘങ്ങളുടെയും ആശ്വാസം. ഉച്ചയൂണിനൊപ്പമുള്ള അനുബന്ധവിഭവങ്ങൾ, പ്രഭാതഭക്ഷണം, ചായ, ലഘുഭക്ഷണം എന്നിവയാണ് സംരംഭകർക്ക് നേരിയ തോതിൽ ലാഭം നൽകുന്നത്. ഉച്ചയൂണിൽ മാത്രം കേന്ദ്രീകരിക്കുന്നവർക്ക് ഇൗ ലാഭം പ്രതീക്ഷിക്കാനാകില്ല.

സബ്‌സിഡിത്തുക ലഭിക്കുമ്പോഴാണ് കടങ്ങൾ വീട്ടാൻ കഴിയുന്നത്. സബ്‌സിഡി നിർത്തലാക്കിയാൽ വില വർധിപ്പിക്കേണ്ടത് അനിവാര്യമാകുമെന്നും ഹോട്ടലുകളുടെ ചുമതലയിലുള്ളവർ പറയുന്നു.സപ്ലൈകോയ്ക്ക് കീഴിലുള്ള റേഷൻകടകൾ, ന്യായവിലഷോപ്പുകൾ എന്നിവിടങ്ങളിൽനിന്ന് 10.90 രൂപ നിരക്കിൽ അരി അനുവദിക്കും. ഇതിന്റെ ഗുണമേന്മ ഉറപ്പുപറയാനാകില്ല. ഊണുകഴിക്കാനെത്തുന്നവർക്ക് റേഷനരിയോട് താത്പര്യക്കുറവുണ്ട്. 32 രൂപ വിലയുള്ള കുറുവ അരിയാണ് കൂടുതൽ സ്ഥലങ്ങളിലും ഉപയോഗിക്കുന്നത്. തെരെഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഒരു തട്ടിക്കൂട്ട് പദ്ധതി പ്രഖ്യാപിക്കുകയും നാമമാത്രമായ ബജറ്റ് വകയിരുത്തൽ നടത്തുകയും സാമ്പത്തിക ഭാരം മുഴുവൻ സർക്കാരിനെ വിശ്വസിച്ച് രംഗത്തുവന്ന സംരംഭകരുടെ തലയിലിടുകയും ചെയ്യുകയാണ് അന്നത്തെ ധനമന്ത്രി ശ്രീ തോമസ് ഐസക്ക് ചെയ്തത്. സബ്‌സിഡി നിർത്തലാക്കുക എന്ന ഔദ്യോഗിക ചടങ്ങ് കൂടിയെ ബാക്കിയുള്ളു. പിണറായി വിജയൻറെ വിശപ്പ് രഹിത കേരളവും ജനകീയ ഹോട്ടലുകൾക്കും താഴ് വീഴാൻ ഇനി ദിവസങ്ങൾ മാത്രം. ആഗോള പട്ടിണി സൂചികയിൽ ഇനി ആര് ഇന്ത്യയെ താങ്ങി നിർത്തും എന്നതാണ് സഖാക്കളുടെ സങ്കടം.

Related Articles

Latest Articles