Tuesday, June 4, 2024
spot_img

അമേഠിയിൽ വിജയം നിലനിർത്തും ! രാഹുൽ ഗാന്ധി ഒളിച്ചോടുമെന്ന് അറിയാമായിരുന്നുയെന്ന് സ്‌മൃതി ഇറാനി

ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേഠി മണ്ഡലം ഇത്തവണയും നിലനിർത്തുമെന്ന് സ്മൃതി ഇറാനിപ്രതികരിച്ചു. രാഹുൽ ഗാന്ധി ഒളിച്ചോടുമെന്ന് അറിയാമായിരുന്നുവെന്നും സ്മൃതി ഇറാനി വിമര്‍ശിച്ചു.

പേടി കൊണ്ടാണ് രാഹുൽ ഗാന്ധി റായ്ബറേലിയിൽ പോയത്. താൻ അമേഠിയിൽ ഒന്നും ചെയ്തില്ലെന്ന് ഒളിച്ചോടിയവർക്ക് പറയാൻ അവകാശമില്ലെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു. കോൺഗ്രസിന് പേടിയാണ്. കോൺഗ്രസും ഇന്ത്യ സഖ്യവും പൊളിയുമെന്നും ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നാന്നൂറിന് മുകളിൽ സീറ്റ് കിട്ടുമെന്നും സ്മൃതി ഇറാനി പറഞ്ഞു. മോദിയുടെ നാനൂറിൽ കേരളത്തിലെ സീറ്റുകളുണ്ടെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles