Saturday, September 26, 2026

കോടിയേരിയുടെ സംസ്‌കാര ചടങ്ങിന് മുഖ്യമന്ത്രി സംസാരിച്ചത് തൊണ്ടയിടറി; മണിക്കൂറുകൾക്കുള‌ളിൽ വിദേശത്തേക്ക് പറന്നു; കോടിയേരിയുടെ മൃതദേഹം തിരുവനന്തപുരത്ത് പൊതുദർശനത്തിന് വയ്‌ക്കാൻ മുഖ്യമന്ത്രിയുടെ ടൂർ കാരണം സിപിഎമ്മിന് സമയം കിട്ടിയില്ല; കുടുംബക്കാരെയും കൂട്ടിയുള്ള യാത്രാ ധൂർത്തുകൊണ്ട് കേരളത്തിന് ഗുണമെന്തെന്ന് കെ സുധാകരൻ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദർശനത്തെ രൂക്ഷമായി പരിഹസിച്ച്
കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കോടിയേരിയുടെ മൃതദേഹം തിരുവനന്തപുരത്ത് പൊതുദർശനത്തിന് വയ്‌ക്കാൻ മുഖ്യമന്ത്രിയുടെ ടൂർ കാരണം സിപിഎമ്മിന് സമയം കിട്ടിയില്ലെന്ന് സുധാകരൻ ആരോപണം ഉന്നയിച്ചു. സംസ്‌കാര ചടങ്ങിന് ശേഷം തൊണ്ടയിടറി സംസാരിച്ച മുഖ്യമന്ത്രി എന്നാൽ മണിക്കൂറിനുള‌ളിൽ വിദേശത്തേക്ക് പറന്നു എന്ന് സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ വിദേശയാത്രക്ക് ചിലവിട്ട കോടികൾ സംബന്ധിച്ച് സിപിഎം വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട സുധാകരൻ ഈ ധൂർത്ത് കൊണ്ട് കേരളത്തിന് എന്താണ് കിട്ടിയതെന്നും കെ സുധാകരൻ ചോദ്യം ഉന്നയിച്ചു.

വിദേശത്ത് പോയി പ്രഖ്യാപിച്ച ഏതെങ്കിലും ഒരു കുന്തവും കുടചക്രവും ഇവിടെ നടപ്പാക്കിയോ എന്ന് ചോദിച്ച സുധാകരൻ കുടുംബത്തിന്റെ യാത്രാചെലവ് സ്വന്തമായി വഹിക്കുന്നെന്ന് പള‌ളിയിൽ പോയി പറഞ്ഞാൽ മതിയെന്നും പരിഹാസത്തോടെ പറഞ്ഞു. വിദേശത്ത് ടൂർ പോകാൻ കാരണം കണ്ടെത്തുകയാണ് പിണറായിയെന്നും കൂട്ടിച്ചേർത്തു. യൂറോപ്യൻ സന്ദർശനത്തിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും സംഘവും കാൾ മാർക്‌സിന്റെ ശവകുടീരവും ഗാന്ധിജിയുടെ പ്രതിമയും സന്ദർശിച്ചു. നാളെ കാർഡിഫ് സർവകലാശാലയിൽ മലയാളി നഴ്‌സുമാർക്ക് കൂടുതൽ തൊഴിലവസരം കിട്ടുന്ന തരത്തിലെ കരാറിൽ മുഖ്യമന്ത്രി ഒപ്പിടും.

Related Articles

Latest Articles