India

മഴ കനക്കുന്നു ! ചെന്നൈയിൽ ദുരിതം തുടരുന്നു ! നിരവധി ട്രെയിനുകൾ റദ്ദാക്കി ! വിശദ വിവരങ്ങളിതാ

ചെന്നൈ :മിഗ് ജൗമ് ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള കനത്തമഴയെത്തുടര്‍ന്ന് ചെന്നൈ ബേസിന്‍ ബ്രിഡ്ജിനും വ്യാസര്‍പടിക്കും ഇടയിലെ പാലത്തില്‍ വെള്ളം ഉയര്‍ന്നതിനാല്‍ നിരവധി ട്രെയിനുകളും റദ്ദാക്കി. ഇന്ന് ചെന്നൈ സെന്‍ട്രല്‍ സ്‌റ്റേഷനില്‍നിന്ന് പുറപ്പെടേണ്ടിയിരുന്ന വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസ്, ചെന്നൈ തിരുവനന്തപുരം എക്‌സ്പ്രസ്, തിരുവനന്തപുരം മെയില്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ഇന്ന് രാത്രി കൊല്ലത്തുനിന്ന് പുറപ്പെടേണ്ടിയിരുന്ന ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്.

ഡിസംബര്‍ നാലാം തീയതി പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകള്‍

22637 ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍- മംഗളൂരു സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്

12695 ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സ്പ്രസ്

12685 ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്

12671 ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍-മേട്ടുപ്പാളയം നീലഗിരി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്

12673 ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍-കോയമ്പത്തൂര്‍ ചേരന്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്

20601 ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍-ബോഡിനായ്ക്കന്നൂര്‍ എക്‌സ്പ്രസ്

22639 ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍-ആലപ്പുഴ എക്‌സ്പ്രസ്

16021 ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍-മൈസൂരു കാവേരി എക്‌സ്പ്രസ്

12623 ഡോ. എം.ജി.ആര്‍ ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് മെയില്‍

12657 ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍- കെ.എസ്.ആര്‍. ബെംഗളൂരു എക്‌സ്പ്രസ്

22649 ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍-ഈറോഡ് യേര്‍ക്കാഡ് എക്‌സ്പ്രസ്

22651 ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍- പാലക്കാട് എക്‌സ്പ്രസ്

12027 ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍-കെ.എസ്.ആര്‍. ബെംഗളൂരു എക്‌സ്പ്രസ്

16102 കൊല്ലം-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ്

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

ഞായറാഴ്ച(ഡിസംബര്‍ മൂന്ന്) രാത്രി മംഗളൂരുവില്‍നിന്ന് പുറപ്പെട്ട 22638 മംഗളൂരു സെന്‍ട്രല്‍- ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് കാട്പാഡിയില്‍ യാത്ര അവസാനിപ്പിക്കും. ഈ ട്രെയിന്‍ 12601 ചെന്നൈ-മംഗളൂരു മെയില്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസായി തിങ്കളാഴ്ച രാത്രി പത്തരയ്ക്ക് കാട്പാഡിയില്‍നിന്ന് യാത്രതിരിക്കും.

തിങ്കളാഴ്ച രാവിലെ മൈസൂരുവില്‍നിന്ന് യാത്രതിരിച്ച 12610 മൈസൂരു- ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസ് കാട്പാഡിയില്‍ യാത്ര അവസാനിപ്പിക്കും. ഈ ട്രെയിന്‍ 12607 ചെന്നൈ-കെ.എസ്.ആര്‍. ബെംഗളൂരു ലാല്‍ബാഗ് എക്‌സ്പ്രസായി തിങ്കളാഴ്ച വൈകിട്ട് 5.45-ന് കാട്പാഡിയില്‍നിന്ന് യാത്രതിരിക്കും.

ഞായറാഴ്ച വൈകിട്ട് യാത്രതിരിച്ച 12163 ലോകമാന്യതിലക്- ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസ് ആരക്കോണത്ത് യാത്ര അവസാനിപ്പിക്കും. തിങ്കളാഴ്ചയിലെ 12164 ചെന്നൈ- ലോകമാന്യതിലക്
എക്‌സ്പ്രസായി തിങ്കളാഴ്ച രാത്രി 7.30-ന് ആരക്കോണത്തുനിന്ന് യാത്രതിരിക്കും.

16090 ജോലാര്‍പേട്ട-ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍ ആരക്കോണത്ത് യാത്ര അവസാനിപ്പിക്കും.

16089 ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍-ജോലാര്‍പേട്ട എക്‌സ്പ്രസ് തിങ്കളാഴ്ച രാത്രി 7.15-ന് ആരക്കോണത്തുനിന്ന് യാത്രതിരിക്കും

12606 കാരക്കുടി-ചെന്നൈ എഗ്മോര്‍ പല്ലവന്‍ എക്‌സ്പ്രസ് ചെങ്കല്‍പ്പേട്ടില്‍ യാത്ര അവസാനിപ്പിക്കും

12605 ചെന്നൈ എഗ്മോര്‍- കാരക്കുടി പല്ലവന്‍ എക്‌സ്പ്രസ് ചെങ്കല്‍പ്പേട്ടില്‍നിന്ന് തിങ്കളാഴ്ച വൈകിട്ട് 4.50-ന് യാത്രതിരിക്കും.

12635 ചെന്നൈ എഗ്മോര്‍-മധുര ജങ്ഷന്‍ വൈഗ എക്‌സ്പ്രസ് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.55-ന് ചെങ്കല്‍പ്പേട്ടില്‍നിന്ന് യാത്രതിരിക്കും.

12639 മധുര- ചെന്നൈ എഗ്മോര്‍ വൈഗ എക്‌സ്പ്രസ് ചെങ്കല്‍പ്പേട്ടില്‍ യാത്ര അവസാനിപ്പിക്കും

B4 Admin

Recent Posts

ജോർദാനിലെ പള്ളിക്കുനേരെ ഭീകരാക്രമണം! ലക്ഷ്യം രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കലോ?

ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…

5 hours ago

സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ചു : ശിവഗിരി മഠം ട്രസ്റ്റ് അംഗത്തിന് ആർഎസ്എസ് ഭാരവാഹികളുടെ ആശംസകൾ

ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…

6 hours ago

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

1 day ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

2 days ago

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

5 days ago