Sugathakumari Navati celebration; Film star Asha Sarath's dance tribute will be held on February 22; A wide range of events in a year-long celebration!
തിരുവനന്തപുരം: ഒരു വര്‍ഷം നീളുന്ന സുഗതകുമാരി നവതി ആഘോഷങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രശസ്ത ചലച്ചിത്ര താരവും നർത്തകിയുമായ ആശ ശരത്തിന്റെ നൃത്താഞ്ജലി ഫെബ്രുവരി 22ന് തിരുവനന്തപുരത്ത് നടക്കും. വൈകുന്നേരം 5 മണിക്ക് ഡോ. മണക്കാല ഗോപാലകൃഷ്ണന്റെ സുഗതകുമാരി കവിതകളുടെ സംഗീതാവിഷ്‌ക്കാരത്തോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്.
വഴുതക്കാട് ടാഗോര്‍ തീയറ്റില്‍ വൈകുന്നേരം 6 മണിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സുഗതകുമാരി നവതിയാഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് സുഗതകുമാരിയുടെ “കൃഷ്ണാ നീയെന്നെ അറിയില്ല” എന്ന കവിതയുടെ നൃത്താവിഷ്കാരം പ്രശസ്ത ചലച്ചിത്ര താരവും നർത്തകിയുമായ ശ്രീമതി ആശ ശരത്ത് അവതരിപ്പിക്കുന്നു. ബസേലിയസ് മാര്‍ ക്ലിമീസ് കാതോലിക്കാ ബാവ, ശ്രീകുമാരന്‍ തമ്പി, ഡോ. ജോര്‍ജ് ഓണക്കൂര്‍, കുമ്മനം രാജശേഖരന്‍,ഡോ. എം. വി. പിള്ള, സൂര്യ കൃഷ്ണമൂര്‍ത്തി, പന്ന്യന്‍ രവീന്ദ്രന്‍, എം. വിജയകുമാര്‍, ഒ. വി. ഉഷ, ഇഞ്ചക്കാട് ബാലചന്ദ്രന്‍, ഡോ എന്‍.രാധാകൃഷ്ണന്‍, ടി.കെ.എ.നായര്‍, ഡോ. വി. സുഭാഷ്ചന്ദ്രബോസ്, എന്‍ ബാലഗോപാല്‍ തുടങ്ങിയവര്‍ പരിപാടിയിൽ പങ്കെടുക്കും. പ്രവേശനം സൗജന്യമായിരിക്കുമെന്ന് സുഗതകുമാരി നവതി ആഘോഷ സംഘാടക സമിതി അറിയിച്ചു.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…