Saturday, April 27, 2024
spot_img

സുഗതകുമാരി നവതി ആഘോഷം; ചലച്ചിത്രതാരം ആശ ശരത്തിന്റെ നൃത്താഞ്ജലി ഫെബ്രുവരി 22ന് നടക്കും; ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളിൽ വിപുലമായ പരിപാടികൾ!

തിരുവനന്തപുരം: ഒരു വര്‍ഷം നീളുന്ന സുഗതകുമാരി നവതി ആഘോഷങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രശസ്ത ചലച്ചിത്ര താരവും നർത്തകിയുമായ ആശ ശരത്തിന്റെ നൃത്താഞ്ജലി ഫെബ്രുവരി 22ന് തിരുവനന്തപുരത്ത് നടക്കും. വൈകുന്നേരം 5 മണിക്ക് ഡോ. മണക്കാല ഗോപാലകൃഷ്ണന്റെ സുഗതകുമാരി കവിതകളുടെ സംഗീതാവിഷ്‌ക്കാരത്തോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്.
വഴുതക്കാട് ടാഗോര്‍ തീയറ്റില്‍ വൈകുന്നേരം 6 മണിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സുഗതകുമാരി നവതിയാഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് സുഗതകുമാരിയുടെ “കൃഷ്ണാ നീയെന്നെ അറിയില്ല” എന്ന കവിതയുടെ നൃത്താവിഷ്കാരം പ്രശസ്ത ചലച്ചിത്ര താരവും നർത്തകിയുമായ ശ്രീമതി ആശ ശരത്ത് അവതരിപ്പിക്കുന്നു. ബസേലിയസ് മാര്‍ ക്ലിമീസ് കാതോലിക്കാ ബാവ, ശ്രീകുമാരന്‍ തമ്പി, ഡോ. ജോര്‍ജ് ഓണക്കൂര്‍, കുമ്മനം രാജശേഖരന്‍,ഡോ. എം. വി. പിള്ള, സൂര്യ കൃഷ്ണമൂര്‍ത്തി, പന്ന്യന്‍ രവീന്ദ്രന്‍, എം. വിജയകുമാര്‍, ഒ. വി. ഉഷ, ഇഞ്ചക്കാട് ബാലചന്ദ്രന്‍, ഡോ എന്‍.രാധാകൃഷ്ണന്‍, ടി.കെ.എ.നായര്‍, ഡോ. വി. സുഭാഷ്ചന്ദ്രബോസ്, എന്‍ ബാലഗോപാല്‍ തുടങ്ങിയവര്‍ പരിപാടിയിൽ പങ്കെടുക്കും. പ്രവേശനം സൗജന്യമായിരിക്കുമെന്ന് സുഗതകുമാരി നവതി ആഘോഷ സംഘാടക സമിതി അറിയിച്ചു.

Related Articles

Latest Articles