Saturday, October 3, 2026

പെണ്‍കുട്ടിയെ ശല്യം ചെയ്തെന്ന പരാതി; പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയില്‍

തൃശൂർ: പൊലീസ് സ്റ്റേഷനില്‍ യുവാവ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. പെൺകുട്ടിയെ ശല്യം ചെയുന്ന എന്ന പരാതിയെ തുടർന്നാണ് ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് യുവാവ് കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.

സംഭവത്തിൽ ചെമ്മംകണ്ടം സ്വദേശി സഞ്ജയിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്യുന്നെന്ന പരാതിയില്‍ സഞ്ജയിയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഇന്‍സ്‌പെക്ടറുടെ മുറിയില്‍ വച്ചാണ് യുവാവ് കീടനാശിനി കഴിച്ചത്. യുവാവിന്റെ പ്രവർത്തിയിൽ അമ്പരന്നിരിക്കുകയാണ് പോലീസ്.

Related Articles

Latest Articles