കോട്ടയം: ബസിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച അതിഥി തൊഴിലാളിക്ക് ഗുരുതര പരിക്ക്. തമിഴ്നാട് അളകപ്പാപുരം വിനയ് നഗര്‍ സ്ട്രീറ്റില്‍ പ്രഭാകരന് സേതു ആണ് ബസിനു മുന്നില്‍ ചാടിയത്.
ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂവാറ്റുപുഴ മടക്കത്താനം അച്ഛന്‍കവലയില്‍ കഴിഞ്ഞദിവസം വൈകിട്ടാണ് സംഭവമുണ്ടായത്. റോഡരികില്‍ നിന്ന സേതു ബസിനു മുന്നിലേക്കു ചാടി റോഡില്‍ കമിഴ്ന്നു കിടക്കുകയായിരുന്നു. ബസ് ഇയാളുടെ ശരീരത്തിലൂടെ കയറിയിറങ്ങിപ്പോയി.
നാട്ടുകാര്‍ ഇയാളെ ഉടനെ മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരുക്കുകള്‍ ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

