കൊച്ചി: താൻ ആത്മഹത്യക്ക് ശ്രമിച്ചതല്ലെന്നും ഉറക്കഗുളിക അമിതമായ അളവിൽ കഴിച്ചതാണ് പ്രശ്നമായതെന്നും നടി പറഞ്ഞു. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യുവ നടിയുടെ മൊഴി. ഉറങ്ങാനായി കഴിച്ച ഗുളികയുടെ ഡോസ് അധികമായിപ്പോയതാണെന്നാണ് നടി പോലീസിന് നൽകിയ മൊഴി.
എന്നാൽ, ഇക്കാര്യം പോലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. ചൊവ്വാഴ്ചയാണ് ഉറക്കഗുളിക കഴിച്ച് അവശയായ നടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർ അപകടനില തരണംചെയ്തിട്ടുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.
നടി ആക്രമിക്കപ്പെട്ട കേസിലെ പുതിയ സംഭവവികാസങ്ങൾ മൂലമാണ് ഇവർ ആത്മഹത്യക്ക് ശ്രമിച്ചതെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ അഭ്യൂഹമുയർന്നിരുന്നു. കേസിൽ കൂറുമാറിയവരുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുമെന്ന് അന്വേഷണസംഘം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
തിരുവാഭരണ ഘോഷയാത്ര തത്സമയക്കാഴ്ച

