Sunday, June 2, 2024
spot_img

സാമ്പത്തിക ബാദ്ധ്യത; തിരുവനന്തപുരത്ത് സംരംഭക ജീവനൊടുക്കി

തിരുവനന്തപുരം: കട ബാദ്ധ്യതയെ തുടർന്ന് സംരംഭക ജീവനൊടുക്കി.തിരുവനന്തപുരം വിളപ്പിൽ സ്വദേശി രാജി ശിവനാണ് ജീവനൊടുക്കിയത്.

ഹോളോ ബ്രിക്സ് കമ്പനി ഉടമയായിരുന്നു രാജി. ഇവർക്ക് 58 ലക്ഷം രൂപയുടെ കട ബാദ്ധ്യത ഉണ്ടായിരുന്നു. സാങ്കേതിക സർവകലാശാല പദ്ധതി പ്രദേശത്ത് രാജിയ്ക്ക് ഭൂമിയുണ്ടായിരുന്നു.

എന്നാൽ ഈ ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ അധികൃതർ വാങ്ങിയത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കി. തുടർന്ന് ഇതാണ് രാജിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും പറയപ്പെടുന്നു.

Related Articles

Latest Articles