നോയിഡ: മിശ്രവിവാഹത്തിനെതിരെ നിരന്തരം ഭാര്യാമാതാപിതാക്കള്‍ പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് 24കാരന്‍ ആത്മഹത്യ ചെയ്തതായി പരാതി. മേയ് മാസത്തിലായിരുന്നു 24കാരന്‍റെയും 20കാരിയുടെയും വിവാഹം. മിശ്രവിവാഹമായിരുന്നു ഇരുവരുടേതും. നോയിഡയിലെ സോഫ്റ്റ്വെയര് കമ്ബനിയിലെ ജീവനക്കാരനാണ് 24കാരന്‍. ശനിയാഴ്ച രാവിലെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. യുവാവിന്‍റെ പിതാവ് പൊലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തു.
ഇരുവരുടെയും പ്രണയവിവാഹത്തിന് ശേഷം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിച്ചുവെന്ന് വ്യക്തമായതോടെ കേസ് അവസാനിപ്പിച്ചു. തുടര്‍ന്ന് മകനെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നിരന്തരം അപമാനിച്ചിരുന്നതായി പിതാവ് പറഞ്ഞു.
അപമാനിക്കല്‍ തുടര്‍ന്നതോടെ ദമ്പതികൾ രാജസ്ഥാനിലെ ജയ്പൂരിലേക്ക് താമസം മാറ്റിയിരുന്നു. എന്നാല്‍ ഇവര്‍ അവിടെയെത്തിയും ഭീഷണി തുടര്‍ന്നു. പെണ്‍കുട്ടിയുടെ പിതാവും അമ്മാവനുമാണ് ഭീഷണിക്ക് പിന്നിലെന്നും പിതാവിന്‍റെ പരാതിയില്‍ പറയുന്നു.
24കാരന്‍റെ ആത്മഹത്യക്കുറിപ്പും പൊലീസ് കണ്ടെടുത്തു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ളതായിരുന്നു കത്ത്. മുഖ്യമന്ത്രിയോട് സഹായവും അഭ്യര്‍ഥിച്ചിരുന്നു. കത്തിന്‍റെ പകര്‍പ്പ് വന്‍തോതില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ വീണ്ടും അക്രമസംഭവങ്ങൾ പടരുന്നു. തിരക്കേറിയ മോഗ്ബസാർ മേഖലയിൽ ഇന്ന് വൈകുന്നേരമുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു.…
തിരുവനന്തപുരം: പുതിയ തിരിച്ചറിയൽ രേഖ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച…
ഭൂമി അതിവേഗം ചൂടുപിടിച്ചുകൊണ്ടിരിക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ ആഗോള കാലാവസ്ഥാ ചർച്ചകളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ്. മനുഷ്യരാശി നേരിടുന്ന…
ആലപ്പുഴ : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ്…
ദേശീയ തലസ്ഥാന മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി ദില്ലി മെട്രോ ശൃംഖലയുടെ വിപുലമായ വികസന പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.…
തിരുവനന്തപുരം : വർക്കല അകത്തുമുറിയിൽ വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ച സംഭവത്തിൽ ഇന്ത്യന്‍ റെയിൽവേ അന്വേഷണം തുടങ്ങി. നിർമാണപ്രവർത്തനങ്ങൾക്കായി സ്റ്റേഷന്‍റെ…