Sunday, June 2, 2024
spot_img

മകളെ കാണാൻ വീട്ടിലെത്തിയ ആൺകുട്ടിയെ പിതാവ് കുത്തിക്കൊന്നു

തിരുവനന്തപുരം: മകളെ കാണാൻ വീട്ടിലെത്തിയ ആൺകുട്ടിയെ പിതാവ് കുത്തിക്കൊന്നു. തിരുവനന്തപുരം പേട്ടയില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം. പേട്ട സ്വദേശി അനീഷ് ജോര്‍ജാണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്ക് 19 വയസ്സായിരുന്നു. പ്രതി ലാലു പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

പുലര്‍ച്ചെ മൂന്ന് മണിയോടെ വീടിനുള്ളില്‍ നിന്ന് ശബ്ദം കേട്ടാണ് ലാലു ഉണര്‍ന്നത്. അനീഷിനെ കണ്ടതോടെ കള്ളനെന്ന് കരുതി കത്തികൊണ്ട് കുത്തുകയായിരുന്നു. ഇതിനുശേഷം പൊലീസ് സ്റ്റേഷനിലെത്തി വീട്ടില്‍ ഒരു യുവാവ് കുത്തേറ്റ് കിടക്കുന്നുണ്ടെന്നും ആശുപത്രിയില്‍ എത്തിക്കണമെന്നും പറയുകയായിരുന്നു.

പൊലീസ് യുവാവിനെ മെഡിക്കല്‍ കോളേജിലേക്കെത്തിച്ചെങ്കിലും അപ്പോഴേക്കും അനീഷ് മരിച്ചിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്.

Related Articles

Latest Articles