India

”യോഗി ജീ രക്ഷിക്കണം.. വിവാഹത്തിന്‍റെ പേരില്‍ ബന്ധുക്കൾ ഭീഷണിപ്പെടുത്തുന്നു”; ആത്മഹത്യ കുറിപ്പെഴുതിവച്ച് 24കാരന്‍ ജീവനൊടുക്കി

നോയിഡ: മിശ്രവിവാഹത്തിനെതിരെ നിരന്തരം ഭാര്യാമാതാപിതാക്കള്‍ പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന്​​ 24കാരന്‍ ആത്മഹത്യ ചെയ്തതായി പരാതി. മേയ്​ മാസത്തിലായിരുന്നു 24കാരന്‍റെയും 20കാരിയുടെയും വിവാഹം. മിശ്രവിവാഹമായിരുന്നു ഇരുവരുടേതും. നോയിഡയിലെ സോഫ്​റ്റ്​വെയര്‍ കമ്ബനിയിലെ ജീവനക്കാരനാണ്​ 24കാരന്‍. ശനിയാഴ്ച രാവി​ലെ വീടിന്​ സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. യുവാവിന്‍റെ ​പിതാവ്​ പൊലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ നാലുപേ​​ര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തു​.

ഇരുവരുടെയും പ്രണയവിവാഹത്തിന്​ ശേഷം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിനെതിരെ കേസ്​ രജിസ്റ്റര്‍ ചെയ്തിരുന്നു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന്​ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. തുടര്‍ന്ന്​ പൊലീസ്​ നടത്തിയ അന്വേഷണത്തില്‍ ഇരുവരും പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിച്ചുവെന്ന്​ വ്യക്തമായതോടെ കേസ്​ അവസാനിപ്പിച്ചു. തുടര്‍ന്ന്​ മകനെ പെണ്‍കുട്ടി​യുടെ മാതാപിതാക്കള്‍ നിരന്തരം അപമാനിച്ചിരുന്നതായി പിതാവ്​ പറഞ്ഞു.

അപമാനിക്കല്‍ തുടര്‍ന്നതോടെ ​ദമ്പതികൾ രാജസ്ഥാനിലെ ജയ്പൂരി​ലേക്ക്​ താമസം മാറ്റിയിരുന്നു. എന്നാല്‍ ഇവര്‍ അവിടെയെത്തിയും ഭീഷണി തുടര്‍ന്നു. പെണ്‍കുട്ടിയുടെ പിതാവും അമ്മാവനുമാണ്​ ഭീഷണിക്ക്​ പിന്നിലെന്നും പിതാവിന്‍റെ പരാതിയില്‍ പറയുന്നു.

24കാരന്‍റെ ആത്മഹത്യക്കുറിപ്പും പൊലീസ്​ കണ്ടെടുത്തു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ളതായിരുന്നു കത്ത്​. മുഖ്യമന്ത്രിയോട്​ സഹായവും അഭ്യര്‍ഥിച്ചിരുന്നു. കത്തിന്‍റെ പകര്‍പ്പ്​ വന്‍തോതില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്​. സംഭവത്തില്‍ പൊലീസ്​ കേസ്​ രജിസ്റ്റര്‍ ചെയ്ത്​ അന്വേഷണം ആരംഭിച്ചു.

Meera Hari

Share
Published by
Meera Hari
Tags: india

Recent Posts

അരുണാചല്‍ പ്രദേശിലും സിക്കിമിലും ഭരണത്തുടര്‍ച്ച| അരുണാചലില്‍ ബിജെപി

അരുണാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തുടര്‍ഭരണം നേടി. അറുപതു സീററുകളുള്ള അരുണാചലില്‍ 46 സീറ്റില്‍ ബിജെപി വിജയിച്ചു. സിക്കിം…

34 mins ago

ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം ഇത്തവണയും കുറവ് ! കണക്ക് പുറത്ത് വിട്ട് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം : കേരളാ സിലബസിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം ഇത്തവണയും കുറഞ്ഞു. 2.44 ലക്ഷം കുട്ടികളാണ്…

2 hours ago

ലണ്ടനിൽ വെടിയേറ്റ മലയാളി പെൺകുട്ടിയുടെ നിലയിൽ നേരിയ പുരോഗതി ! അക്രമി എത്തിയത് മൂന്ന് വർഷം മുമ്പ് മോഷണം പോയ ബൈക്കിൽ

ലണ്ടനിലെ ഹാക്ക്നിയിലെ ഹോട്ടലിൽ വെച്ച് വെച്ച് അക്രമിയുടെ വെടിയേറ്റ മലയാളി പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി.ബർമിങ്ഹാമിൽ ഐടി മേഖലയിൽ ജോലി ചെയ്തിരുന്ന…

2 hours ago

മൂന്നാമതും മോദിയെത്തിയാൽ ! ഈ മൂന്ന് മേഖലകളിൽ ഉണ്ടാകുക സ്വപ്നസമാനമായ കുതിച്ചുച്ചാട്ടം !

മുംബൈ : ഹാട്രിക് വിജയവുമായി നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിലേറുമെന്ന ശക്തമായ സൂചനകളാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന…

4 hours ago