Monday, December 15, 2025

ഇരുപതുകാരി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍; പോലീസ് അന്വേഷണം തുടങ്ങി |suicide- police- inquest

കൊല്ലം: ചടയമംഗലത്ത് ഇരുപതുകാരിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. അക്കോണം സ്വദേശിനി ബിസ്മിയെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ബിസ്മിയും ഭര്‍ത്താവ് ആലിഫ്ഖാനും ബിസ്മിയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഒരു വര്‍ഷം മുന്‍പായിരിന്നു ഇവരുടെ വിവാഹം നടന്നത്. ബിസ്മിയുടെ ഭർത്താവ് ആലിഫ്ഖാന്‍ ഹോട്ടൽ നടത്തുകയാണ്

പുനലൂര്‍ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. ചടയമംഗലം പോലീസ് അന്വേഷണം തുടങ്ങി.

Related Articles

Latest Articles