Monday, June 3, 2024
spot_img

നമ്പർ 18 ഹോട്ടൽ പോക്സോ കേസ്; ചോദ്യം ചെയ്യലിനു ഹാജരാകാതെ അഞ്ജലി റിമാ ദേവ്

കൊച്ചി: നമ്പർ 18 ഹോട്ടൽ പോക്സോ കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാതെ അഞ്ജലി റിമാ ദേവ്. ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് പോലീസ് അയച്ച നോട്ടീസ് ഇതുവരെ അഞ്ജലി കൈപ്പറ്റിയിട്ടില്ല. ഇന്നും ഹാജരായില്ലെങ്കിൽ കോഴിക്കോട് പന്തീരാങ്കാവിലെ അഞ്ജലിയുടെ വീട്ടിൽ നോട്ടീസ് പതിയ്ക്കാനാണ് തീരുമാനം.

കഴിഞ്ഞ ശനിയാഴ്ചയാണ് ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് അഞ്ജലിയുടെ ബന്ധുവിന് പോലീസ് നോട്ടീസ് കൈമാറിയത്. മൂന്ന് പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു പോലീസിന്റെ തീരുമാനം. പക്ഷേ, അഞ്ജലി ഇതുവരെ നോട്ടീസ് കൈപ്പറ്റിയിട്ടില്ല.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നമ്പർ 18 ഹോട്ടലിലെത്തിച്ച ബലാത്സംഗത്തിന് ശ്രമിച്ച കേസിൽ അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഒന്നാം പ്രതിയും ഹോട്ടൽ ഉടമയുമായ റോയ് വയലാട്ട് രണ്ടാം പ്രതി സൈജു തങ്കച്ചൻ എന്നിവരുടെ ഹർജി സിംഗിൾ ബെഞ്ച് നിരസിച്ചിരുന്നു.അതേസമയം, കൊച്ചിയിൽ മുൻ മിസ് കേരള അടക്കം വാഹാനപകടത്തിൽ മരിച്ച സംഭവത്തിലും റോയി വയലാട്ടും സൈജു തങ്കച്ചനും പ്രതികളാണ്.

Related Articles

Latest Articles