Saturday, May 18, 2024
spot_img

ഇന്ന് ആത്മഹത്യ പ്രതിരോധ ദിനം; ആത്മഹത്യ നിരക്ക് കൂടിയ സംസ്ഥാനമായി കേരളം, അഞ്ചുവർഷത്തിനിടയിൽ ആത്മഹത്യ ചെയ്തത് 42,712 പേർ

തിരുവനന്തപുരം: ഇന്ന് ലോക ആത്മഹത്യ പ്രതിരോധ ദിനം. ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് ഇന്റർനാഷണൽ അസോസിയേഷൻ ഫോർ സൂയിസൈഡ് പ്രിവൻഷനും സംയുക്തമായാണ് സെപ്റ്റംബർ 10 ആത്മഹത്യ പ്രതിരോധ ദിനമായി ആചരിക്കുന്നത്.

കേരളത്തിലെ ആത്മഹത്യ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. നാലു വർഷമായി ആത്മഹത്യ കേസുകളിൽ വൻ വർദ്ധനവാണ് റിപ്പോർട്ട് ചെയ്യുന്നത്. 2017 മുതൽ 2021 വരെ അഞ്ചുവർഷത്തിനിടയിൽ 42,712 പേരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്.

2021-ൽ ഏറ്റവും അധികം ആത്മഹത്യ നടന്നത് തിരുവനന്തപുരം ജില്ലയിലാണ്. 1416 പേരുടെ ജീവനാണ് നഷ്ടപെട്ടത്. കൊല്ലം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 1068 പേരാണ് ഒരു വർഷത്തിനിടയിൽ ആത്മഹത്യ ചെയ്തത്. ഏറ്റവും കുറവ് നിരക്ക് മലപ്പുറത്താണ്.

15-നും 45-നും ഇടയിൽ പ്രായമുള്ളവരാണ് ആത്മഹത്യ ചെയ്തവരിൽ 44 ശതമാനവും. 4249 പേരാണ് മരിച്ചത്. 46-നും 59-നും ഇടയിൽ പ്രായമുള്ള 2659 പേരും 60-തിന് മുകളിലുള്ള 2558 പേരും ആത്മഹത്യ ചെയ്തു. 14 വയസ്സിന് താഴെയുള്ള 77 കുട്ടികളും ആത്മഹത്യ ചെയ്തിട്ടുണ്ട്. ആത്മഹത്യയിലെ പുരുഷ-സ്ത്രീ അനുപാതം 3:1 ആണെന്നും റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. കേരളത്തിൽ ആത്മഹത്യ ചെയ്യുന്നവരിൽ 78.4 ശതമാനം ആളുകളും തൂങ്ങിമരണം തിരഞ്ഞെടുത്തവരാണ്. 9.4 ശതമാനം പേർ വിഷം കഴിച്ച് മരിച്ചവരാണ്. 5.2 ശതമാനം കുട്ടികൾക്കുമാണ് കഴിഞ്ഞ വർഷത്തിൽ ജീവൻ വെടിഞ്ഞത്. 21 ശതമാനം പേർ ശാരീരിക, മാനസിക രോഗങ്ങൾ കാരണവും ആത്മഹത്യ തിരഞ്ഞെടുത്തു.

പ്രതീക്ഷ സൃഷ്ടിക്കുകയെന്നതാണ് 2022- ലെ ലോക ആത്മഹത്യ പ്രതിരോധദിനത്തിന്റെ പ്രമേയം. ആത്മഹത്യ തടയുന്നതിൽ സമൂഹത്തിന് നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്ന അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഒരു വർഷം എട്ടു ലക്ഷം മരണങ്ങൾ ആത്മഹത്യ കൊണ്ട് സംഭവിക്കുന്നുണ്ട്.അതായത് ഓരോ 40 സെക്കൻഡിലും ഒരു ആത്മഹത്യ സംഭവിക്കുന്നു. അനുകമ്പയും സഹാനുഭൂതിയും ഉള്ള ഒരാൾക്ക് ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന ഒരാളുടെ പ്രത്യാശ വീണ്ടെടുക്കാൻ കഴിയും. അതിനായി സമൂഹം ശ്രമിക്കണമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

Related Articles

Latest Articles