പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം എന്നിവ സുഗമമായി നടത്തുവാന്‍ മാതാപിതാക്കളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിച്ച പദ്ധതിയാണ് ‘സുകന്യ സമൃദ്ധി’. 2015 ജനുവരിയിലാണ് പദ്ധതിയ്ക്ക് തുടക്കമിട്ടത്.
പെണ്‍കുട്ടിക്ക് പത്തു വയസ് തികയുന്നതിന് മുമ്പ് എപ്പോൾ വേണമെങ്കിലും പദ്ധതിയിൽ ചേരാവുന്നതാണ്.

